വി​വാ​ഹ​സ​മ്മാ​ന​മാ​യി പാ​ൽ​ക്കു​പ്പി, ചൂ​ല്, ച​പ്പാ​ത്തി​ക്കോ​ല്..., ചി​രി​യ​ട​ക്കാ​നാ​വാ​തെ വ​ധു
Tuesday, September 17, 2024 12:42 PM IST
വി​വാ​ഹ​ദി​വ​സം വ​ര​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ പ​ല കു​സൃ​തി​ക​ളും ഒ​പ്പി​ക്കാ​റു​ണ്ട്. അ​തി​ൽ ചി​ല​തൊ​ക്കെ കൈ​വി​ട്ടു പോ​കാ​റു​ണ്ടെ​ങ്കി​ലും മി​ക്ക​തും ര​സ​ക​ര​മാ​യി​രി​ക്കും. അ​തു​പോ​ലൊ​രു വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

വ​ധു​വി​നും വ​ര​നും സു​ഹൃ​ത്തു​ക്ക​ൾ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ആ​ദ്യം വ​ന്ന ആ​ൾ ന​ൽ​കു​ന്ന​ത് ഒ​രു വ​ലി​യ പ്ലാ​സ്റ്റി​ക് പാ​ത്ര​മാ​ണ്. പി​ന്നാ​ലെ വ​ന്ന​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത് പാ​ത്രം ക​ഴു​കാ​നു​ള്ള ഡി​റ്റ​ർ‌​ജ​ന്‍റ്, ച​പ്പാ​ത്തി​ക്കോ​ലും പ​ല​ക​യും, ചൂ​ല്, ഹാ​ര്‍​പി​ക്, കു​ഞ്ഞു​ങ്ങ​ൾ​ക്കു പാ​ൽ ന​ൽ​കു​ന്ന​തി​നു​ള്ള കു​പ്പി... തു​ട​ങ്ങി വീ​ട്ടാ​വ​ശ്യ​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ളാ​യി​രു​ന്നു.

സു​ഹൃ​ത്തു​ക്ക​ൾ ന​ൽ​കു​ന്ന സ​മ്മാ​ന​ങ്ങ​ൾ ക​ണ്ടു വ​ധു ചി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. നി​ര​വ​ധി​പ്പേ​രാ​ണ് വീ​ഡി​യോ ക​ണ്ട് ലൈ​ക്ക​ടി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.