പഠനത്തോടൊപ്പം നൃത്തം; ഹൃദയംകവരുന്ന അധ്യാപന രീതി, കാണാം
Tuesday, September 17, 2024 10:50 AM IST
ഒരു സ്കൂള്‍ ജീവസുറ്റതാക്കുന്നതില്‍ അധ്യാപകര്‍ക്ക് നല്ല പങ്കുണ്ട്. പ്രത്യേകിച്ച് കൊച്ചുകുട്ടികളുടെ കാര്യത്തില്‍. അവര്‍ക്ക് മാനസിക ഉല്ലാസം തരുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നത് തീര്‍ച്ചയായും അധ്യാപകര്‍ കൂടിയാണ്.
ചില അധ്യാപകര്‍ വിദ്യാര്‍ഥികളെ സ്വന്തം മക്കളെ പോലെ കാണും. അവര്‍ അധ്യാപകവൃത്തി വെറും ജോലിയല്ലെന്ന് തിരിച്ചറിയും. മറ്റ് ചിലര്‍ ശമ്പളം കിട്ടുന്ന ഒരു തൊഴില്‍ എന്ന് മാത്രമായി അതിനെ കാണും.
അടുത്തിടെ ഇന്‍സ്റ്റഗ്രാമിലെത്തിയ വീഡിയോയില്‍ ഒരു അധ്യാപിക കുട്ടികളെ വ്യത്യസ്തമായി പഠിപ്പിക്കുന്ന കാഴ്ചയാണുള്ളത്. ദൃശ്യങ്ങളില്‍ മഞ്ഞ ചുരിദാര്‍ ധരിച്ച ഒരു യുവതിയും യൂണിഫോം ഇട്ട കുറേ കുട്ടികളും ഒരു ക്ലാസ് മുറിയില്‍ നില്ക്കുന്നതായി കാണാം. ആധുനിക സൗകര്യങ്ങളുള്ള ക്ലാസ്മുറിയാണത്.
ഈ അധ്യാപിക കുട്ടികളെ കവിതാ ശകലം പഠിപ്പിക്കുകയാണ്. നൃത്തം ചെയ്താണ് അവര്‍ ഈ കാര്യം പറഞ്ഞുകൊടുക്കുന്നത്. കുട്ടികളും ചുവടുവയ്ക്കുന്നുണ്ട്. വൈറലായ വീഡിയോയില്‍ നിരവധി കമന്റുകള്‍ ലഭിച്ചു. "ഇത്തരത്തിലുള്ള അധ്യാപകര്‍ ആ കുട്ടികളുടെ ജീവിതത്തെ മനോഹരമാക്കും' എന്നാണൊരാള്‍ കുറിച്ചത്