സിംഹത്തിനൊപ്പം നടക്കുന്ന മനുഷ്യന്; വീഡിയോ
Saturday, September 14, 2024 10:59 AM IST
കാടുകളില്‍ സ്വെെര്യവിഹാരം നടത്തുന്ന ഒരു മൃഗമാണല്ലൊ സിംഹം. തന്റെ ഗാംഭീര്യം നിമിത്തം നിരവധി മനുഷ്യരുടെ ആരാധനാപാത്രം കൂടിയാണ് സിംഹം. കാമറക്കണ്ണുകളുടെ കാലത്ത് ഇവയുടെ അനവധി ദൃശ്യങ്ങള്‍ നമുക്ക് മുന്നില്‍ എത്തുന്നു.
എന്നാല്‍ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ഡിജിറ്റല്‍ സ്രഷ്ടാവായ മിയാന്‍ സാഖിബ് പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഒരു മനുഷ്യന് തന്റെ വീടിന്റെ കോമ്പൗണ്ടിനുള്ളില്‍ ഒരു സിംഹത്തിനൊപ്പം നടക്കുന്നതാണുള്ളത്.
സിംഹത്തെ ബന്ധിച്ചിട്ടില്ല. ഇദ്ദേഹം യാതൊരു ഭയപ്പാടുമില്ലാതെയാണ് സിംഹത്തിനടുത്തായി നില്‍ക്കുന്നത്. സിംഹത്തിന്റെ ശാന്തമായ പെരുമാറ്റം കാഴ്ചക്കാരെ അമ്പരപ്പിക്കുകയും വ്യാപകമായ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുകയും ചെയ്തു.
സിംഹം ആകെ മെലിഞ്ഞ് കാണപ്പെട്ടത് പലരെയും ഇത് ചൊടിപ്പിച്ചു. "അവനെ നന്നായി പരിപാലിക്കുകയോ കഴുകുകയോ ചെയ്തിട്ടില്ല'എന്നാണൊരാള്‍ കുറിച്ചത്. "ഈ മൃഗങ്ങള്‍ അവരുടെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ ജീവിക്കാന്‍ അര്‍ഹരാണ്. ഇത്തരം പ്രവൃത്തികള്‍ നീചമാണ്'എന്നാണ് മറ്റൊരാള്‍ കുറിച്ചത്.