ഭാര്യാഭര്ത്താക്കന്മാര് തമ്മിലെ പ്രായവ്യത്യാസം; വൈറല്‍ വീഡിയോയ്ക്ക് നെഗറ്റീവ് കമന്റുകളുടെ പ്രളയം
Friday, September 13, 2024 3:20 PM IST
നമ്മുടെ നാട്ടില്‍ വിവാഹപ്രായത്തെ കുറിച്ചൊരു നിയമമുണ്ട്. എന്നാല്‍ വധൂവരന്മാര് തമ്മിലെത്ര പ്രായവ്യത്യാസമാകാം എന്നതില്‍ അങ്ങനെ ഒന്നില്ല. ചില വിഖ്യാതപ്രണയങ്ങളില് കാമുകികാമുകന്മാര് തമ്മില്‍ ഞെട്ടിക്കുന്ന പ്രായവ്യത്യാസമുണ്ട്.
ചില രാഷ്ട്രീയനേതാക്കള്‍ തങ്ങളിലും വളരെ ഇളപ്പമുള്ള ആളുകളെയാണ് വിവാഹം കഴിച്ചിട്ടുള്ളത്. പ്രായവ്യത്യാസം അന്നുമിന്നും സമൂഹത്തിന്റെ ചര്‍ച്ചകളുടെ ഒരു ഭാഗമായി അവശേഷിക്കുന്നു.
ഇപ്പോഴിതാ ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട പുരുഷനും യുവതിയും നെറ്റിസണ്‍സിന്റെ കമന്റുകള്‍ നേരിടുന്നു. വൈറല്‍ വീഡിയോയില്‍ 18 മുതല്‍ 19 വയസ് വരെ പ്രായമുള്ള ഒരു പെണ്‍കുട്ടി നീല സാരി ധരിച്ച് അത്യാവശം പ്രായമുള്ള ഒരാള്‍ക്കൊപ്പം നില്ക്കുന്നു.
ആദ്യ കാഴ്ചയില്‍ അവര്‍ അച്ഛനും മകളും ആയിരിക്കാം എന്നാണ് എല്ലാവരും കരുതുക. എന്നാല്‍ അത് തന്റെ ഭര്‍ത്താവാണെന്ന് ആ പെണ്‍കുട്ടി കുറിച്ചു. ഇത് കണ്ട മാത്രയില്‍ നിരവധിപേര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. ചിലര്‍ അതിര് കടന്ന് കമന്റുകള്‍ കുറിച്ചു.
കുറച്ചുപേര്‍ അവരെ അനുകൂലിച്ചും രംഗത്തെത്തി. "അവര്‍ തമ്മില്‍ മാനസിക ഐക്യമുണ്ടെങ്കില്‍ അവര്‍ക്കില്ലാത്ത പ്രശ്നം അന്യര്ക്കാവശ്യമില്ലാ' എന്നാണ് ചിലര്‍ കുറിച്ചത്. എന്നാല്‍ ഈ വീഡിയോയിലുള്ളത് യഥാര്‍ഥ ഭാര്യാഭര്ത്താക്കന്മാര് ആണൊ എന്ന് മറ്റ് ചിലര്‍ സംശയിക്കുന്നു. വീഡിയോയ്ക്ക് റീച്ച് കിട്ടാനായി ഇവര്‍ ഈ കമന്റിട്ട് ഇത്തരത്തില്‍ അഭിനയിക്കുന്നതാകാം എന്നാണവരുടെ പക്ഷം.