കരടിക്കൊപ്പമുള്ള "തണ്ണിമത്തന് ദിനം'; വീഡിയോ
Wednesday, September 11, 2024 12:11 PM IST
മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അടുപ്പത്തിന്റെ നിരവധി കാഴ്ചകള്‍ നെറ്റിസണ്‍സില്‍ എത്താറുണ്ടല്ലൊ. എന്നാല്‍ നായകളൊ പൂച്ചകളൊ ഒക്കെയാകാം ഈ മൃഗങ്ങള്‍. ചിലപ്പോള്‍ ആനയും കടുവയുമൊക്കെയായി ആളുകള്‍ സമയം ചിലവഴിക്കുന്നത് നമ്മളെ ഞെട്ടിക്കും. എന്നാല്‍ അത് പലപ്പോഴും ചെറുപ്പം മുതല്‍ ആ മൃഗങ്ങളെ പരിപാലിച്ചവര്‍ ആകാം.
പക്ഷെ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ എത്തിയ വീഡിയോ ആളുകളെ ഒന്ന് ഞെട്ടിക്കുക തന്നെ ചെയ്തു. കാരണം ഒരു മനുഷ്യന് തുറസായ ഒരിടത്ത് ഒരു കരടിക്കൊപ്പം കിടക്കുന്നതും തണ്ണിമത്തന് കഴിക്കാന്‍ നല്‍കുന്നതുമാണുള്ളത്.
ദൃശ്യം റഷ്യയില്‍ നിന്നുള്ളതാണെന്നാണ് പലരും കുറിക്കുന്നത്. "തണ്ണിമത്തന് - ആകര്‍ഷണീയമായ വിഭവം! ഞാന്‍ ഭക്ഷണം കഴിച്ചു, ഒരു സുഹൃത്തുമായി പങ്കിട്ടു' എന്ന അടിക്കുറിപ്പോടെ എത്തിയ ദൃശ്യങ്ങളില്‍ ഈ മനുഷ്യന് മുറിച്ചെടുത്ത തണ്ണിമത്തന് കരടിക്ക് നല്കുന്നു.
അയാള്‍ക്കരികിലിരിക്കുന്ന കരടി കൂളായി അത് കഴിക്കുന്നു. ഒരെണ്ണം തീരുമ്പോള്‍ അദ്ദേഹം മറ്റൊരു കഷ്ണം കരടിക്ക് നല്കുന്നു. യാതൊരു ഭയവുമില്ലാതെയാണ് അദ്ദേഹം കരടിയുമായി ആഹാരം പങ്കിടുന്നത്.
അത്ര സാധാരണമല്ലാത്ത സംഭവത്തില്‍ ഇന്റര്‍നെറ്റ് ആശ്ചര്യം പ്രകടിപ്പിച്ചു. വീഡിയോ ഇതുവരെ മൂന്ന് ലക്ഷത്തിലധികം ലൈക്കുകള്‍ നേടി. "ഇയാള്‍ റഷ്യന്‍ ആയിരിക്കണം, അവര്‍ വളരെ ധീരനാണ്.' എന്നാണൊരാള്‍ കുറിച്ചത്.