ബ്ലൗസും പാന്റും ധരിച്ച് യുവാവ് മെട്രോ സ്റ്റേഷനില്‍; സമ്മിശ്ര പ്രതികരണവുമായി നെറ്റിസണ്‍സ്
Tuesday, September 10, 2024 11:39 AM IST
സമൂഹ മാധ്യമങ്ങളുടെ വരവോടെ പല പൊതു ഇടങ്ങളും വേദിയായി മാറിയ അവസ്ഥയാണ്. നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ വേദിയാകുന്നത് ഡല്‍ഹി മെട്രോ സ്റ്റേഷനാണെന്ന് പറയാതെ വയ്യ. പലരും ഇക്കാര്യങ്ങളെ പലവട്ടം വിമര്‍ശിച്ചു. എന്നിരുന്നാലും മെട്രോ കലാകാരന്മാരും കലാകാരികളും വൈറലാവുകയാണ്.
അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ഒരു വീഡിയോ കണ്ട് നെറ്റിസണ്‍സ് ഒന്നു നെറ്റി ചുളിച്ചു. ഉള്ളടക്ക സ്രഷ്ടാവ് പാന്റും ബ്ലൗസും ഇട്ട് മെട്രോ സ്റ്റേഷനിലൂടെ നടന്നു പോവുകയാണ്. അഭിഷേക് എന്ന് പേരുള്ള ആളാണ് ഈ വ്യക്തി.
അദ്ദേഹം ഇത് മാത്രമല്ല ഇത്തരത്തില്‍ ക്രോസ് ഡ്രസ്സിംഗ് ചെയ്യുന്ന നിരവധി വീഡിയോകള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. അതായത് സ്ത്രീകളുടെ വസ്ത്രങ്ങളും മേക്കപ്പ് ഉല്പന്നങ്ങളും ധരിച്ച് ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാനും വൈറലാകാനും പൊതു ഇടങ്ങളിലൂടെ നടക്കുന്നതും അദ്ദേഹത്തിന്റെ മിക്ക വീഡിയോകളിലും കാണിക്കുന്നു.
ഇതെല്ലാം പ്രാങ്ക് വീഡിയോ ആണെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. വീഡിയോകളെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി കമന്റുകള്‍ എത്തി. "ഇത്രയും ആത്മവിശ്വാസം എവിടെ നിന്ന് വരുന്നു?' എന്നാണൊരാള്‍ കുറിച്ചത്. "സ്വവര്‍ഗാനുരാഗികളെ അപമാനിക്കരുത്' എന്നാണ് മറ്റൊരാള്‍ വിമര്‍ശിച്ചത്.