തെ​ല​ങ്കാ​ന​യി​ലും മ​റ്റും ക​ന​ത്ത​മ​ഴ തു​ട​രു​ക​യാ​ണ​ല്ലൊ. മ​ഴ നി​മി​ത്തം പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​പ്പൊ​ക്ക​മാ​യി. വീ​ടു​ക​ളി​ലും മ​റ്റും വെ​ള്ളം ക​യ​റി​യ​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ ക​ഷ്ട​പ്പാ​ടി​ലാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം തെ​ല​ങ്കാ​ന​യി​ലെ നാ​ഗ​ര്‍​കു​ര്‍​ണൂ​ല്‍ ജി​ല്ല​യി​ല്‍ നാ​ഗ​നൂ​ല്‍ അ​രു​വി​യി​ല്‍ ഒ​രു യു​വാ​വ് അ​ക​പ്പെ​ടു​ക​യു​ണ്ടാ​യി.

ശ​ക്ത​മാ​യ ഒ​ഴു​ക്ക് നി​മി​ത്തം അ​യാ​ളെ ര​ക്ഷി​ക്കു​ന്ന​ത് സാ​ഹ​സി​ക​മാ​യി​രു​ന്നു. ഈ ​സ​മ​യം ചി​ല പോ​ലീ​സു​കാ​ര്‍ അ​വി​ടെ ജീ​പ്പു​മാ​യി എ​ത്തി. പോ​ലീ​സ് ടീ​മി​ലെ കോ​ണ്‍​സ്റ്റ​ബി​ള്‍​മാ​രാ​യ ത​ഖി​യു​ദ്ദീ​നും റാ​മും ആ ​യു​വാ​വിന്‍റെ​ ദ​യ​നീ​യാ​വ​സ്ഥ മ​ന​സി​ലാ​ക്കി.

അ​വ​ര്‍ ഒ​രു മ​ടി​യും കൂ​ടാ​തെ അ​വ​നെ ര​ക്ഷി​ക്കാ​ന്‍ സ്വ​ന്തം ജീ​വ​ന്‍ പ​ണ​യ​പ്പെ​ടു​ത്തി ഇ​ട​പെ​ടാ​ന്‍ തീ​രു​മാ​നി​ച്ചു. ഇ​രു​വ​രും കൈ​കോ​ര്‍​ത്ത് അ​രു​വി​ക്ക​രി​കി​ലേ​ക്ക് പോ​യി. മൂ​ന്നാ​മ​തൊ​രാ​ളും ഈ ​സ​മ​യം അ​വ​രെ സ​ഹാ​യി​ക്കാ​ന്‍ എ​ത്തി.

അ​വ​ര്‍ മൂ​വ​രും കൂ​ടി അ​തി​സാ​ഹ​സി​ക​മാ​യി ആ ​യു​വാ​വി​നെ വ​ലി​ച്ച് ക​ര​യി​ല്‍ ക​യ​റ്റി. അ​വ​സാ​നം അ​വ​നെ ത​ങ്ങ​ളു​ടെ ജീ​പ്പി​നു​ള്ളി​ലെ​ത്തി​ച്ചു.

പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്കി​ട​യി​ലും, അ​സാ​ധാ​ര​ണ​മാ​യ ധൈ​ര്യ​വും ത​ങ്ങ​ളു​ടെ ക​ര്‍​ത്ത​വ്യ​ത്തോ​ടു​ള്ള അ​ഗാ​ധ​മാ​യ പ്ര​തി​ബ​ദ്ധ​ത​യും പ്ര​ക​ടി​പ്പി​ച്ച ആ ​പോ​ലീ​സു​കാ​രെ നെ​റ്റി​സ​ണ്‍​സ് അ​ഭി​ന​ന്ദി​ക്കു​ക​യു​ണ്ടാ​യി. "അ​ര്‍​പ്പ​ണ​ബോ​ധ​ത്തിന്‍റെ​യും ധീ​ര​ത​യു​ടെ​യും ഉ​ജ്ജ്വ​ല​മാ​യ ഉ​ദാ​ഹ​ര​ണം'എ​ന്നാ​ണൊ​രാ​ള്‍ അ​വ​രെ കു​റി​ച്ചെ​ഴു​തി​യ​ത്.