"ചാച്ച ഫ്രം മിര്‍സാപുര്‍'; വിവാഹവേളയിൽ വയോധികന്റെ വേറിട്ട നൃത്തച്ചുവടുകള്‍
Monday, September 2, 2024 4:02 PM IST
രസകരമായ വീഡിയോകളാണ് ഇന്റര്‍നെറ്റില്‍ ദിവസവും വൈറലാകുന്നത്. അവയില്‍ പലതും നമ്മളെ ചിരിപ്പിക്കുകയൊ ചിന്തിപ്പിക്കുകയൊ ഒക്കെ ചെയ്യും. ചില നൃത്തച്ചുവടുകള്‍ അത്തരത്തില്‍ ആനന്ദം സമ്മാനിക്കുന്ന ഒന്നാണ്.
ഇപ്പോഴിതാ ഒരു വിവാഹവേളയില്‍ ഒരു വയോധികന് ചെയ്ത നൃത്തം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ദൃശ്യങ്ങള്‍ അങ്ങ് വടക്കേ ഇന്ത്യയില്‍ നിന്നുള്ളതാണ്.
ദൃശ്യങ്ങളില്‍ ഡിജെ ഒരു ഗാനം പ്ലേ ചെയ്യുന്നു. പ്രശസ്ത ബോളിവുഡ് ഗാനമായ "ദില്‍ബര്‍ ദില്‍ബര്‍' എന്ന ഗാനമാണ് ഇട്ടത്. നിരവധിയാളുകള്‍ വഴിവക്കില്‍ നില്ക്കുന്നു. ഈ സമയം പ്രായമുള്ള ഒരാള്‍ ചുവടുവയ്ക്കുന്നു. വീടിനുള്ള ഒരു സ്ത്രീയും നൃത്തം ചെയ്യുന്നുണ്ട്. എല്ലാവരെയും രസിപ്പിക്കുന്ന അമ്മാവന്റെ നൃത്തത്തിന് കുട്ടികളും പ്രോത്സാഹനം നല്കുന്നു.
നെറ്റിസണ്‍സില്‍ 52 ലക്ഷത്തിലധികം പേരാണ് ഈ നൃത്തം ആസ്വദിച്ചത്. നിരവധിപേര്‍ ഈ നര്‍ത്തകനെ അഭിനന്ദിച്ച് രംഗത്തെത്തി. "എന്തൊരു ഊര്‍ജം. പ്രചോദനമായി' എന്നാണൊരാള്‍ കുറിച്ചത്.