വീ​രോ​ചി​തം; ട്രെ​യി​ന്‍ അ​പ​ക​ട​ത്തി​ല്‍ നി​ന്ന് യാ​ത്ര​ക്കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന പോ​ലീ​സു​കാ​ര​ന്‍
Monday, September 2, 2024 10:01 AM IST
ഓ​ടു​ന്ന തീ​വ​ണ്ടി​യി​ല്‍ ചാ​ടി​ക്ക​യ​റു​ന്ന​ത് എ​ത്ര അ​പ​ക​ട​ക​ര​മാ​ണെ​ന്ന് പ​റ​യേ​ണ്ട​തി​ല്ല​ല്ലൊ. ഇ​തൊ​ക്കെ അ​റി​യ​മെ​ങ്കി​ലും പ​ല​രും ഈ ​സാ​ഹ​സ​ത്തി​ന് മു​തി​രും. എ​ന്നാ​ല്‍ എ​ല്ലാ​യ്‌​പ്പോ​ഴും ഭാ​ഗ്യം തു​ണ​യ്ക്ക​ണ​മെ​ന്നി​ല്ല.

ആ ​നി​മി​ഷം ഒ​ന്നു​കി​ല്‍ ജീ​വ​ന്‍​ത​ന്നെ ന​ഷ്ട​മാ​യേ​ക്കാം. എ​ന്നാ​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​യി എ​ന്ന് ക​രു​തു​ന്ന ചി​ല സാ​ഹ​ര്യ​ങ്ങ​ളി​ല്‍ അ​ദ്ഭു​ത​ക​ര​മാ​യി ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്ന ചി​ല​രു​ണ്ട്. അ​ത്ത​ര​ത്തി​ല്‍ ആ​ളു​ക​ളെ ര​ക്ഷി​ക്കു​ന്ന​വ​രെ നാം ​സൂ​പ്പ​ര്‍ ഹീ​റോ​ളാ​യി വാ​ഴ്ത്താ​റു​ണ്ട്.

ക​ഴി​ഞ്ഞ​ദി​വ​സം മും​ബൈ​യി​ലും അ​ത്ത​ര​ത്തി​ലൊ​രു സൂ​പ്പ​ര്‍ ഹീ​റോ പി​റ​ക്കു​ക​യു​ണ്ടാ​യി. ഗോ​രേ​ഗാ​വ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ്ര​കാ​രം ഒ​രു ലോ​ക്ക​ല്‍ ട്രെ​യി​ന്‍ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ പോ​വു​ക​യാ​ണ്.

ഈ ​സ​മ​യം ഒ​രു യു​വാ​വ് ട്രെ​യി​നി​ല്‍ ചാ​ടി​ക്ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്നു. എ​ന്നാ​ല്‍ അ​യാ​ള്‍​ക്ക​തി​ന് സാ​ധി​ക്കു​ന്നി​ല്ല. അ​യാ​ള്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ വീ​ണ് ട്രെ​യി​നിന​ടി​യി​ലേ​ക്ക് വീ​ഴു​മെ​ന്ന അ​വ​സ്ഥ വ​രി​ക​യാ​ണ്. ഈ ​സ​മ​യം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന ഒ​രു പോ​ലീ​സു​കാ​ര​ന്‍ ആ ​യാ​ത്ര​ക്കാ​ര​നെ അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷി​ക്കു​ക​യാ​ണ്. മ​റ്റ് ചി​ല യാ​ത്ര​ക്കാ​രും ഓ​ടി വ​രു​ന്ന​താ​യി ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം.

ബാ​ലാ​സോ ധാ​ഗെ എ​ന്നാ​ണ് ഈ ​പോ​ലീ​സു​കാ​രന്‍റെ പേ​ര്. അ​ദ്ദേ​ഹം ത​ന്‍റെ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ നി​ല്‍​ക്കു​മ്പോ​ഴാ​ണ് ഈ ​അ​പ​ക​ടം കാ​ണു​ന്ന​തും; ഇ​ട​പെ​ടു​ന്ന​തും. എ​ന്താ​യാ​ലും അ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദ​നം കൊ​ണ്ട് മൂ​ടു​ക​യാ​ണ് നെ​റ്റി​സ​ണ്‍​സ്. "നി​ങ്ങ​ളു​ടെ ജീ​വ​ന്‍ പ​ണ​യ​പ്പെ​ടു​ത്തി ഒ​രു യു​വാ​വി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ച്ച​തി​ന് സ​ല്യൂ​ട്ട്. മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​ര്‍ ഈ ​ധീ​ര​ത​യെ ശ​രി​യാ​യി മാ​നി​ക്കു​മെ​ന്ന് ഞാ​ന്‍ പ്ര​തീ​ക്ഷി​ക്കു​ന്നു' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.