ഓടുന്ന ട്രെയിനിനടിയിൽ പെട്ടിട്ടും പോറൽപോലുമേൽക്കാതെ യുവതി!
Friday, August 30, 2024 10:45 AM IST
പാഞ്ഞുവരുന്ന ട്രെയിനിനടിയിൽ ഒരാൾ പെട്ടാൽ എന്താകും സ്ഥിതി? ട്രെയിൻ പോയിക്കഴിയുന്പോൾ പാളത്തിൽ മാംസക്കഷണങ്ങൾ ചിതറിക്കിടക്കുന്നതു കാണാം! എന്നാൽ തെലങ്കാനയിലെ നവന്ദ്ഗി റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിനടിയിൽപ്പെട്ട ഒരു യുവതി ട്രെയിൻ പോയിക്കഴിഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് എഴുന്നേറ്റു വന്നു.
സാമൂഹ്യമാധ്യങ്ങളിൽ പ്രചരിച്ച ഇതിന്റെ വീഡിയോ നടുക്കത്തോടെയാണ് ആളുകൾ കണ്ടത്.
യുവതി കൂട്ടുകാരിക്കൊപ്പം റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്പോൾ ഗുഡ്സ് ട്രെയിൻ പാഞ്ഞു വരികയായിരുന്നു.
കൂട്ടുകാരി പെട്ടെന്നുതന്നെ ട്രാക്ക് കടന്നു. എന്നാൽ, യുവതി ട്രെയിനടിയിൽപ്പെട്ടു. സംഭവം കണ്ടവർ യുവതിയുടെ ശരീരം ചിതറിത്തെറിച്ചെന്നു കരുതി അലറിവിളിച്ചു കണ്ണ് പൊത്തി.
പക്ഷേ, യുവതിക്കു പോറൽ പോലുമേറ്റില്ല. ഓടിമാറാൻ സമയമില്ലെന്നു മനസിലായതോടെ ട്രാക്കിന് നടുവിലുള്ള സ്ഥലത്ത് തല താഴ്ത്തിപ്പിടിച്ച് കിടന്നതാണു യുവതിക്കു രക്ഷയായത്.