സൗഹൃദത്തിന്റെ ചുവടുവയ്പ്പ് ഹൃദയത്തെ അലിയിക്കുമ്പോള്‍; വീഡിയോ
Wednesday, August 28, 2024 3:55 PM IST
നമുക്കെല്ലാവര്‍ക്കും പ്രിയപ്പെട്ട ഒരു ചങ്ങാതി കാണുമല്ലൊ. ആള് നമ്മളെ കളിയാക്കുമെങ്കിലും ആപത്തില്‍ കൂടെ നില്ക്കും. ഏറ്റവും ഹൃദ്യമായ ചങ്ങാത്തം പലര്‍ക്കും ലഭിക്കുക ബാല്യത്തിലാണ്.
അത്തരത്തിലുള്ള രണ്ട് കൂട്ടുകാരികള്‍ നെറ്റിസണ്‍സിന്റെ മനം കവര്‍ന്ന കാര്യമാണിത്. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ഒരു വീഡിയോയില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമിയുമായി ബന്ധപ്പെട്ട ഒരു പരിപാടി നടക്കുന്നതാണുള്ളത്.
കുറേ ആളുകള്‍ ഒരു വേദിക്ക് മുന്നിലായി ഇരിക്കുന്നു. ഈ സമയം ഒരു കൊച്ചുപെണ്‍കുട്ടി "വോ കിസ്നാ ഹേ' എന്ന ഗാനത്തിന് നൃത്തം ചെയ്യുന്നു. വേദിയില്‍ ആ കുട്ടി നൃത്തം ചെയ്യുന്ന അതേ സമയത്ത് സദസിന്റെ വശത്തുള്ള മറ്റൊരു പെണ്‍കുട്ടിയും സമാനമായ ചുവടുകള്‍ വയ്ക്കുന്നു.
ആ കുട്ടിയുടെ നൃത്തവും ആളുകള്‍ ശ്രദ്ധിക്കുന്നു. എന്നാല്‍ ഈ പുറത്ത്നില്‍ക്കുന്ന പെണ്‍കുട്ടി നൃത്തംവച്ചതിന്റെ കാരണമാണ് ഹൃദ്യം. കാരണം വേദിയിലുള്ള പെണ്‍കുട്ടിക്ക് സഭാകമ്പമുണ്ട്. അതിനാല്‍ തന്റെ കൂട്ടുകാരിക്ക് ധൈര്യം പകരാനാണ് ഈ പെണ്‍കുട്ടി നൃത്തം ചെയ്തത്.
ഇക്കാര്യം അറിഞ്ഞ നെറ്റിസണ്‍സ് അവളെ അഭിനന്ദിച്ചു. "ഉറ്റമിത്രം' എന്നാണൊരാള്‍ കുറിച്ചത്.