സൈ​ക്കി​ളി​ല്‍ നി​ന്ന് കു​ള​ത്തി​ലേ​ക്ക് ഡൈ​വ് ചെ​യ്യു​ന്ന "ഭ​യ​ങ്ക​ര​ന്‍'; വീ​ഡി​യോ
Wednesday, August 28, 2024 2:06 PM IST
സൈ​ക്കി​ളു​ക​ള്‍, ബൈ​ക്കു​ക​ള്‍, കാ​റു​ക​ള്‍ എ​ന്നി​വ​യൊ​ക്കെ ഉ​പ​യോ​ഗി​ച്ച് സ്റ്റ​ണ്ട് ചെ​യ്യു​ന്ന നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ നാം ​ക​ണ്ടി​രി​ക്കു​മ​ല്ലൊ. ന​ല്ല പ​രി​ശീ​ല​ന​വും മ​ന​സാ​ന്നി​ധ്യ​വും ഉ​ണ്ടെ​ങ്കി​ല്‍ മാ​ത്ര​മാ​ണ് ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ സാ​ധ്യ​മാ​വു​ക.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ര​വോ​ടെ ഇ​ത്ത​രം നി​ര​വ​ധി മി​ടു​ക്ക​ന്‍​മാ​രെ ലോ​ക​ത്തിന്‍റെ​ നാ​നാ​കോ​ണു​ക​ളി​ല്‍ നി​ന്നും കാ​ണാ​ന്‍ ക​ഴി​യും. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പ​യ്യ​ന്‍ ഇ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാണ്.

‌ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രു കു​ള​മാ​ണു​ള്ള​ത്. കു​ള​ത്തി​ല്‍ ചി​ല​ര്‍ കു​ളി​ക്കു​ന്നു​ണ്ട്. അ​തി​ന് സമീ​പമാ​യി ഒ​രു റോ​ഡു​ണ്ട്. ഈ ​റോ​ഡി​ലൂ​ടെ ഒ​രു പ​യ്യ​ന്‍ സൈ​ക്ക​ള്‍ ച​വി​ട്ടി വ​രി​ക​യാ​ണ്.

അ​ടു​ത്തെ​ത്തു​മ്പോ​ള്‍ അ​വ​ന്‍ സെ​ക്കി​ള്‍ നി​ര്‍​ത്തു​മെ​ന്നാ​ണ് എ​ല്ലാ​വ​രും ക​രു​തു​ക. എ​ന്നാ​ല്‍ ആ ​പ​യ്യ​ന്‍ സൈ​ക്കി​ള്‍ നി​ര്‍​ത്താ​തെ അ​തി​ല്‍ നി​ന്നും കു​ള​ത്തി​ലേ​ക്ക് ഡൈ​വ് ചെ​യ്യു​ക​യാ​ണ്. ഈ ​പ​യ്യ​നും സൈ​ക്കി​ളും വെ​ള്ള​ത്തി​ല്‍ കൃ​ത്യ​മാ​യി പ​തി​ക്കു​ന്നു. സ്റ്റ​ണ്ട് ക​ണ്ട് നി​രീ​ക്ഷ​ക​ര്‍ ഞെ​ട്ടി.

ല​ക്ഷ​ക്കണ​ക്കി​നാ​ളു​ക​ള്‍ ക​ണ്ട ദൃ​ശ്യ​ത്തി​ന് നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ ല​ഭി​ച്ചു. "പ​യ്യ​നെ ഒ​ളിം​പി​ക്‌​സി​നാ​യി പ​രി​ശീ​ലി​പ്പി​ക്ക​ണം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "ഒ​രു സൈ​ക്കി​ള്‍ മു​ങ്ങി​മ​രി​ച്ചു!'' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്. സ്റ്റ​ണ്ടി​ല്‍ ആ​കൃ​ഷ്ട​നാ​യ ഒ​രു ച​ല​ച്ചി​ത്ര നി​ര്‍​മാ​താ​വ് ഈ ​ആ​ണ്‍​കു​ട്ടി​യെ ത​ന്‍റെ സി​നി​മ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക്ഷ​ണി​ച്ച​താ​യാ​ണ് വി​വ​രം...


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.