"റെയില്‍വേ ട്രാക്കിലെ ചാള്‍സ് ശോഭരാജ്'; വീഡിയോ
Tuesday, August 27, 2024 11:04 AM IST
ധൈര്യശാലി എന്നൊക്കെ പറഞ്ഞാൽ ഇതാണെന്നാണ് കണ്ടവര്‍ കണ്ടവർ പറയുന്നത്. അത്രയ്ക്ക് ഞെട്ടിക്കുന്ന കാര്യമാണത്രെ ടിയാന് ചെയ്തത്. സംഭവം എന്താണന്നല്ലെ. പറയാം.
അടുത്തിടെ എക്സില്‍ ഒരു "ധെെര്യത്തിന്റെ' ദൃശ്യങ്ങള്‍ എത്തുകയുണ്ടായി. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് നിന്നുള്ളതാണ് കാഴ്ച. ദൃശ്യങ്ങളില്‍ ഒരാള്‍ റെയില്‍വേ ട്രാക്കില്‍ തലവച്ചുറങ്ങുകയാണ്. അതും കുടചൂടി വെയില് ഏല്ക്കാതെ. ദൃശ്യങ്ങള്‍ അടുത്തതായി കാട്ടുന്നത് നിര്‍ത്തിയിട്ട ട്രെയിനാണ്.
നോര്‍ത്തേണ്‍ റെയില്‍വേ ലക്നൗ ഡിവിഷന്റെ കീഴിലുള്ള പ്രയാഗ്രാജ് ജില്ലയിലെ മൗ ഐമ്മ മേഖലയിലാണ് സംഭവം. ഹോണ്‍ മുഴക്കിയിട്ടും ഉറക്കത്തിലായിരുന്ന ആള് പ്രതികരിക്കാതെ പോയി. ഇതോടെ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി നടന്ന് ഇയാള്‍ക്കരികിലെത്തി.
ഈ സമയമത്രയും ടിയാന് ഉറക്കത്തിലാണ്. ദൃശ്യങ്ങള്‍ അവിടെ അവസാനിക്കുന്നു. എന്നാല്‍ പൈലറ്റ് ഇയാളെ പറഞ്ഞുവിടുകയും പിന്നീട് ട്രെയിന്‍ എടുത്ത് യാത്ര തുടര്ന്നതായുമാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ നിരവധി കമന്റുകള്‍ ലഭിച്ചു. "ട്രെയിന്‍ വഴിമുടക്കാന്‍ മാത്രം വളര്‍ന്ന ആള്; ഹോ' എന്നാണൊരാള്‍ കുറിച്ചത്. "ലോക്കോ പൈലറ്റ് നല്ല മനുഷ്യനാണ്; അതിനാല്‍ മറ്റെയാള്‍ ഇപ്പോഴും ബാക്കിയുണ്ട്' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.