തള്ളയാനയ്ക്ക് പിന്നാലെ പിച്ചവയ്ക്കുന്ന ആനക്കുട്ടി; വൈറല്‍ വീഡിയോ
Saturday, August 24, 2024 2:33 PM IST
ആനയും ആനക്കുട്ടിയും നമ്മുടെ മനം കവരുമല്ലൊ. പ്രത്യേകിച്ച് കുട്ടിയാന. അത് കാട്ടുന്ന ചേഷ്ടകള്‍ എന്തു ചേലാണല്ലെ.
ഇതുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ടല്ലൊ. അവയൊക്കെത്തന്നെ വൈറലുമാകും. അത്തരത്തിലുള്ള ഒരു കാര്യമാണിത്.
എക്സിലെത്തിയ ദൃശ്യങ്ങളില്‍ ഒരു കാട്ടുപാതയിലായുള്ള തള്ളയാനയേയും കുഞ്ഞിനെയും കാണാന്‍ കഴിയും. അത് പിറന്നിട്ട് അധികമായില്ലെന്ന് ഉറപ്പാണ്. തള്ളയാന നടന്നു നീങ്ങുമ്പോള്‍ കുട്ടി പിന്നാലെ നടക്കുന്നു.
എന്നാല്‍ ഇത് ചാഞ്ഞും ചരിഞ്ഞുമൊക്കെയാണ് സഞ്ചരിക്കുന്നത്. പ്രകൃതിയുടെ ഹരിതഭംഗിയില്‍ ഈ ആനച്ചന്തം ചേരുമ്പോള്‍ കാഴ്ചയ്ക്ക് പതിന്മടങ്ങഴക് അമൃത് എന്നേ പറയാന്‍ കഴിയൂ...