റോഡില്‍ പണം എറിഞ്ഞ് യൂട്യൂബര്‍; പിന്നീട് സംഭവിച്ചത്
Friday, August 23, 2024 2:40 PM IST
പണം; അത് മിക്കവരുടെയും ഉപബോധമനസില്വരെ അങ്ങനെ തങ്ങികിടക്കുന്ന ഒന്നാണല്ലൊ. കാരണം ദൈന്യംദിന കാര്യങ്ങള്‍ക്കടക്കം പണം ആവശ്യമാണല്ലൊ. മിക്കവരും നേര്‍വഴിയില്‍ അത് കണ്ടെത്താന്‍ അധ്വാനിക്കും.
ചിലര്‍ കുറുക്ക് വഴി ഉപയോഗിക്കും. കഴിഞ്ഞദിവസം നെറ്റസിണ്സിന് മുന്നിലെത്തിയ ഒരു വീഡിയോയില്‍ മനുഷ്യന് പണത്തോടുള്ള സമീപനം കാണാം. ഹൈദരാബാദിലെ കുക്കട്ട്പള്ളി പ്രദേശത്ത് നിന്നുള്ള ദൃശ്യങ്ങളാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.
ദൃശ്യങ്ങളില്‍ വഴിവക്കിലൂടെ നടന്നുപോകുന്ന ഒരു യുവാവ് പെട്ടെന്ന് തന്റെ ബാഗില്‍ നിന്നും പണം വാരി എറിയുന്നു. ഈ സമയം നിരത്തിലൂടെ ധൃതിയില്‍ പോയിരുന്ന ആളുകള്‍ ഞെട്ടുന്നു. പിന്നീട് പലരും ഓടിയെത്തി പണം പെറുക്കി എടുക്കുന്നു.
അവര്‍ക്കിടയില്‍ കൈക്കുഞ്ഞുമായി ഒരു സ്ത്രീയേയും കാണാം. വളരെ തിരക്കുള്ള റോഡിലൂടെയാണ് ആളുകള്‍ ഇത്തരത്തില്‍ പെരുമാറുന്നത്. ചിലര്‍ വാഹനങ്ങള്‍ നിറുത്തി പണം എടുക്കാനായി ഓടിയെത്തുന്നുമുണ്ട്.
വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങളില്‍ നിരവധി കമന്റുകള്‍ എത്തുകയുണ്ടായി. "പണം നിങ്ങളെ നിങ്ങളാക്കും' എന്നാണൊരാള്‍ കുറിച്ചത്.