ക​ടു​വ​ക്കൂ​ട്ടി​ലേ​ക്കു ചാ​ടി​ക്ക​യ​റി യു​വ​തി, മു​ത​ല​ക​ൾ​ക്കി​ട​യി​ലൂ​ടെ മ​റ്റൊ​രാ​ൾ; വല്ലാത്ത ധൈ​ര്യം കാ​ട്ട​ൽ!
Friday, August 23, 2024 1:00 PM IST
സ്വ​ത​വേ അ​ക്ര​മ​കാ​രി​ക​ളാ​യ വ​ന്യ​മൃ​ഗ​ങ്ങ​ളെ പേ​ടി​ക്കു​ക​ത​ന്നെ വേ​ണം. അ​വ ശാ​ന്ത​രാ​യി കാ​ണ​പ്പെ​ടു​മെ​ങ്കി​ലും പെ​ട്ടെ​ന്നാ​യി​രി​ക്കും ചാ​ടി​വീ​ഴു​ക. മാം​സ​ഭോ​ജി​ക​ളാ​ണെ​ങ്കി​ൽ കൊ​ന്നു​തി​ന്നും. ഇ​തൊ​ക്കെ എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണെ​ങ്കി​ലും ചി​ല​ർ ആ​ളാ​കാ​ൻ വേ​ണ്ടി വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ അ​ടു​ത്തു​ചെ​ന്ന് ഫോ​ട്ടോ​യൊ​ക്കെ എ​ടു​ക്കും. ഇ​വ​രി​ൽ ഭാ​ഗ്യ​മു​ള്ള​വ​ർ ര​ക്ഷ​പ്പെ​ടും. അ​ല്ലാ​ത്ത​വ​ർ അ​വ​യു​ടെ അ​ന്ന​ത്തെ ഇ​ര​യാ​കും!

യാ​തൊ​രു കൂ​സ​ലു​മി​ല്ലാ​തെ ക​ടു​വ​ക്കൂ​ട്ടി​ല്‍ ക​യ​റി​യ ഒ​രു യു​വ​തി​യു​ടെ​യും മു​ത​ല​ക​ൾ​ക്കി​ട​യി​ലൂ​ടെ ന​ട​ക്കു​ന്ന ഒ​രാ​ളു​ടെ​യും വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ പ്ര​ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. "ഇ​ത് ധൈ​ര്യ​മ​ല്ല, ഭ്രാ​ന്താ​ണ്...', "ജീ​വി​തം മ​ടു​ത്തി​ട്ടാ​കും...' എ​ന്നൊ​ക്കെ​യു​ള്ള ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ക്കു​ന്ന​ത്.

ന്യൂ​ജേ​ഴ്‌​സി​യി​ലെ കൊ​ഹ​ൻ​സി​ക് മൃ​ഗ​ശാ​ല​യി​ൽ ബം​ഗാ​ൾ ക​ടു​വ​ക​ളെ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന കൂ​ട്ടി​ലേ​ക്കാ​ണ് ഒ​രു യു​വ​തി ഇ​രു​മ്പു​വേ​ലി ചാ​ടി​ക്ക​ട​ന്ന് എ​ത്തി​യ​ത്. യു​വ​തി​യെ ക​ണ്ട​തും ക​ടു​വ ആ​ക്ര​മി​ക്കാ​നൊ​രു​ങ്ങു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. യു​വ​തി​യാ​ക​ട്ടെ ക​ടു​വ​യെ പ്ര​കോ​പി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു.

എ​ന്താ​യാ​ലും ക​ടു​വ പി​ടി​ക്കും മു​ൻ​പ് യു​വ​തി ഇ​രു​മ്പു​വേ​ലി തി​രി​കെ ചാ​ടി​ക്ക​ട​ന്നു. മൃ​ഗ​ശാ​ല​യു​ടെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞ ഈ ​ദൃ​ശ്യ​ങ്ങ​ൾ ഫോ​ക്സ് ന്യൂ​സ് റി​പ്പോ​ര്‍​ട്ട​റാ​യ സ്റ്റീ​വ് കീ​ലി എ​ക്സി​ല്‍ പ​ങ്കു​വ​ച്ചു. യു​വ​തി​യെ പോ​ലീ​സ് അ​നേ​ഷ്വി​ക്കു​ക​യാ​ണെ​ന്നും ഇ​തി​നൊ​പ്പം അ​ദ്ദേ​ഹം കു​റി​ച്ചു.

നി​ല​ത്ത് വി​ശ്ര​മി​ക്കു​ന്ന ന​ല്ല വ​ലി​പ്പ​മു​ള്ള ഒ​രു കൂ​ട്ടം മു​ത​ല​ക​ൾ​ക്കി​ട​യി​ലൂ​ടെ ഒ​രാ​ൾ വ​ള​രെ സാ​വ​ധാ​നം ന​ട​ന്നു നീ​ങ്ങു​ന്ന​താ​ണു ര​ണ്ടാ​മ​ത്തെ വീ​ഡി​യോ. ചി​ല മു​ത​ക​ള്‍​ക്കി​ട​യി​ല്‍ ഒ​രു കാ​ല് വ​യ്ക്കാ​ന്‍ മാ​ത്ര​മു​ള്ള സ്ഥ​ല​മേ ഉ​ണ്ടാ​യി​രു​ന്നൊ​ള്ളൂ.

സൗ​ത്ത് ഫ്ലോ​റി​ഡ​യി​ലെ എ​വ​ർ​ഗ്ലേ​ഡ്സ് ഹോ​ളി​ഡേ പാ​ർ​ക്കി​ൽ​നി​ന്നു​ള്ള​താ​ണു വീ​ഡി​യോ. മു​ത​ല​ക​ൾ​ക്കി​ട​യി​ലൂ​ടെ നി​ർ​ഭ​യം ന​ട​ന്ന​യാ​ൾ ചി​ല്ല​റ​ക്കാ​ര​ന​ല്ല. പ്ര​ഫ​ഷ​ണ​ൽ പെ​രു​മ്പാ​മ്പ് വേ​ട്ട​ക്കാ​ര​നും മു​ത​ല പ​രി​ശീ​ല​ക​നു​മാ​യ കെ​വ് പാ​വ് ആ​ണു ക​ക്ഷി.

ഈ ​വീ​ഡി​യോ ക​ണ്ട് ചി​ല​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ ധൈ​ര്യ​ത്തെ പ്ര​ശം​സി​ച്ചെ​ങ്കി​ലും മ​റ്റു​ചി​ല​ർ ജീ​വ​ഹാ​നി സം​ഭ​വി​ക്കാ​വു​ന്ന ശ്ര​മ​ത്തെ കു​റ്റ​പ്പെ​ടു​ത്തു​ക​യാ​ണു ചെ​യ്ത​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.