വേ​ലി​ക്കു കേ​ടു​പ​റ്റി; ഡെ​ലി​വ​റി ബോ​യി​യെ മു​ട്ടു​കു​ത്തി​ച്ചു!
Wednesday, August 21, 2024 2:37 PM IST
ഡെ​ലി​വ​റി ബോ​യി​യെ മു​ട്ടു​കു​ത്തി​ച്ച് മാ​പ്പു പ​റ​യി​പ്പി​ച്ച സെ​ക്യൂ​രി​റ്റി ഗാ​ർ​ഡി​ന്‍റെ പ്ര​വൃ​ത്തി ചൈ​ന​യി​ൽ വ​ൻ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. ഹാ​ങ്‌​സൗ ന​ഗ​ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ഒ​രു​കെ​ട്ടി​ട​ത്തി​ൽ ഡെ​ലി​വ​റി ന​ട​ത്തി​യ​ശേ​ഷം തി​രി​ച്ചു​പോ​ക​വേ ഡെ​ലി​വ​റി ബോ​യി​യു​ടെ ബൈ​ക്ക് ത​ട്ടി ഇ​രു​ന്പു​വേ​ലി​ക്കു കേ​ടു​പ​റ്റി എ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു ഗാ​ർ​ഡി​ന്‍റെ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ശി​ക്ഷാ ന​ട​പ​ടി.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച ഇ​തി​ന്‍റെ വീ​ഡി​യോ​യി​ൽ ഡെ​ലി​വ​റി ബോ​യി ഗാ​ർ​ഡി​നു മു​ന്നി​ൽ മു​ട്ടു​കു​ത്തു​ന്ന​തും പോ​കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്ന​തും കാ​ണാം.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ഡെ​ലി​വ​റി ജോ​ലി​ക്കാ​ർ പ​ങ്കെ​ടു​ത്ത വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ന്നു. ഇ​ത്ത​രം ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് കൃ​ത്യ​മാ​യ സം​ര​ക്ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്നു ഡെ​ലി​വ​റി തൊ​ഴി​ലാ​ളി​ക​ളോ​ട് ദ​യ​യോ​ടെ പെ​രു​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.