"ജനഗണമന' ഗിറ്റാറിലും ഹാര്മോണിക്കയിലും വായിക്കുന്ന ആള്; നെറ്റിസണ്‍സിന്റെ ഹൃദയം കവരുന്നു
Thursday, August 15, 2024 1:12 PM IST
രാജ്യം അതിന്റെ 78 -ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണല്ലൊ. അനേക മഹത്തുക്കള്‍ തങ്ങളുടെ ജീവന് വെടിഞ്ഞ് ഒരുക്കിയതാണല്ലൊ ഈ രാജ്യം. അതിന്റെ സ്മരണ നെഞ്ചിലുള്ളവര്ക്കുള്ളില് എന്നും ദേശീയതയുണ്ടാകും.
വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോഴും രാജ്യത്തിനന്റെ യശസിന് കളങ്കം വരരുതെന്ന് അവര്‍ ശ്രദ്ധിക്കും.1947-ല്‍ രാഷ്ട്രം ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് മോചനം നേടിയ ചരിത്ര നിമിഷത്തെ അനുസ്മരിച്ചു സമൂഹ മാധ്യമങ്ങളിലും പലരുമെത്തുന്നു.
അക്കൂട്ടത്തില്‍ ദേശീയഗാനം ഗിറ്റാറിലും ഹാര്മോണിക്കയിലും ആലപിച്ച ഒരു മനുഷ്യന് ശ്രദ്ധേയനാവുന്നു. അരുണ്കൃഷ്ണന് എന്നയാളാണ് എക്സിലൂടെ ഇത്തരമൊരു കലാവിരുന്ന് നമുക്ക് മുന്നില്‍ എത്തിക്കുന്നത്.
ദൃശ്യങ്ങളില്‍ അദ്ദേഹം ആദ്യം ഗിറ്റാറിലും പിന്നീട് ഹാര്മോണിക്കയിലും ദേശീയഗാനം വായിക്കുന്നതായി കാണാം. ഏറെ മനോഹരമായിട്ടാണ് അദ്ദേഹം ഇക്കാര്യം പൂര്‍ത്തീകരിക്കുന്നത്. നെറ്റിസണ്‍സ് അദ്ദേഹത്തെ അഭിനന്ദനംകൊണ്ട് മൂടുകയുണ്ടായി.
"ഉപകരണങ്ങള്‍ എങ്ങനെയാണ് വ്യത്യസ്തമായ രുചികള്‍ പുറപ്പെടുവിക്കുന്നത്' എന്നാണൊരാള്‍ കുറിച്ചത്. "കൊള്ളാം, എനിക്ക് ഹാര്‍മോണിക്ക പതിപ്പ് കൂടുതല്‍ ഇഷ്ടപ്പെട്ടു' എന്നാണ് മറ്റൊരാള്‍ എഴുതിയത്.