പേ​ടി​പ്പെ​ടു​ത്തു​ന്ന വ​ന്യ​ജീ​വി​യാ​ണു മു​ത​ല. എ​ന്നാ​ൽ, ജ​ന​ത്തി​ര​ക്കേ​റി​യ തെ​രു​വി​നു ന​ടു​വി​ൽ ഒ​രു മു​ത​ല വ​ന്നു​പെ​ട്ടാ​ൽ എ​ന്താ​യി​രി​ക്കും സ്ഥി​തി? അ​തി​ന്‍റെ അ​ധോ​ഗ​തി എ​ന്ന​ല്ലാ​തെ എ​ന്തു പ​റ​യാ​ൻ!

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജ്‌​നോ​റി​ലെ നം​ഗ​ൽ​സോ​ട്ടി ഗ്രാ​മ​ത്തി​ലെ ഒ​രു തെ​രു​വി​ൽ വ​ന്നു​പ്പെ​ട്ട മു​ത​ല പ്രാ​ണ​ര​ക്ഷാ​ർ​ഥം ന​ട​ത്തു​ന്ന പ​രാ​ക്ര​മ​ങ്ങ​ൾ ക​ണ്ടാ​ൽ പാ​വം തോ​ന്നും!

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ ഒ​രു തെ​രു​വു​നാ​യ കൂ​റ്റ​ൻ മു​ത​ല​യു​ടെ പി​ന്നാ​ലെ ഓ​ടു​ന്ന​തു കാ​ണാം. ഇ​തി​ന് പി​ന്നാ​ലെ ഒ​രാ​ള്‍ മു​ത​ല​യു​ടെ വാ​ലി​ല്‍ ച​വി​ട്ടു​ന്നു. ഭ​യ​ന്നു​പോ​യ മു​ത​ല സ​ര്‍​വ​ശ​ക്തി​യു​മെ​ടു​ത്ത് തെ​രു​വി​ലെ വീ​ടു​ക​ള്‍​ക്കു മു​ന്നി​ലൂ​ടെ പ​ര​ക്കം​പാ​യു​ന്നു.

പി​ന്നാ​ലെ നാ​യ്ക്ക​ളും ജ​ന​ക്കൂ​ട്ട​വും. ഒ​ടു​വി​ല്‍ ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ പു​റ​കു​വ​ശ​ത്തേ​ക്കു മു​ത​ല ഓ​ടി​മ​റ​യു​ന്നു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പി​ന്നീ​ട് മു​ത​ല​യെ പി​ടി​കൂ​ടി അ​വി​ടെ​നി​ന്നു മാ​റ്റി. ഇ​തി​ന്‍റെ വീ​ഡി​യോ പ​ത്ത് ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.

അ​തേ​സ​മ​യം, മു​ത​ല​യെ ച​വി​ട്ടി​യ​യാ​ളെ വി​മ​ർ​ശി​ച്ച് നി​ര​വ​ധി​പ്പേ​ർ രം​ഗ​ത്തെ​ത്തി. "യ​ഥാ​ർ​ഥ വ​ന്യ​മൃ​ഗ​ങ്ങ​ൾ മു​ത​ല​യെ ച​വി​ട്ടു​ന്ന​വ​രാ​ണ്' എ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ കു​റി​പ്പ്.