രാജാവിനെ തോണ്ടി പണിമേടിക്കാന്‍ ശ്രമിക്കുമ്പോള്‍; വീഡിയോ
Sunday, August 11, 2024 3:19 PM IST
കാട്ടിലെ രാജാവാണല്ലൊ സിംഹം. മനുഷ്യരുടെ ശല്യം അത്രയില്ലാത്തതിനാല്‍ അവര്‍ അങ്ങനെ വാഴുകയുമാണ്. എന്നാല്‍ പല കാരണങ്ങളാല്‍ മനുഷ്യര്‍ സിംഹങ്ങളെ മൃഗശാലയിലും മറ്റുമാക്കിയിട്ടുണ്ട്.
അത് ഒരുവിധത്തില്‍ നന്നെങ്കിലും ചില സന്ദര്‍ശകര്‍ക്ക് അതറിയണമെന്നില്ല. ചിലര്‍ മൃഗങ്ങളുടെ വന്യതയെ മറന്ന് സാഹസം കാട്ടും. ചിലപ്പോഴെങ്കിലും ജീവനും നഷ്ടമാക്കും. ഇപ്പോഴിതാ ഒരു ജംഗിള്‍ സഫാരിയിലെ ടൂറിസ്റ്റ് കാട്ടുന്ന സാഹസികത നെറ്റിസണ്‍സിനെ ചൊടുപ്പിക്കുന്നു.
ഇന്‍സ്റ്റഗ്രാമിലെത്തിയ ദൃശ്യങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തിന് സമീപം കണ്ണുകള്‍ അടച്ച് വിശ്രമിക്കുന്ന സിംഹത്തെ കാണാം. എന്നാൽ സഞ്ചാരികളില്‍ ഒരാള്‍ വല്ലാതെ ആവേശഭരിതനായി. അയാള്‍ വാഹനത്തിന്റെ ജനലിലൂടെ സിംഹത്തെ സ്പര്‍ശിക്കുകയാണ്. ആദ്യം സിംഹം ശ്രദ്ധിച്ചില്ല.
അപ്പോള്‍ അയാള്‍ ആ പ്രവൃത്തി തുടര്‍ന്നു. ദേഷ്യം വന്ന സിംഹം അലര്‍ച്ചയോടെ ചാടി എഴുന്നേറ്റ്. അതോടെ തൊട്ടവനും വാഹനത്തിലുള്ളവരും മറുചേരിയിലേക്ക് ജീവനും കൊണ്ടോടി. എന്തൊ ഭാഗ്യംകൊണ്ട് സിംഹത്തിന് വാഹനത്തില്‍ ചാടിക്കേറാന്‍ മൂട് തോന്നിയില്ല. അതിനാല്‍ ആരുടെയും ഉയിര് പോയില്ല.
എതിര്വാഹനത്തില് ഇരുന്ന ആള് പകര്‍ത്തിയ ദൃശ്യങ്ങള്‍ക്കൊടുവില്‍ "സാഹസക്കാരന്‍' അങ്ങേ അറ്റത്തായി നടുങ്ങി ഇരിക്കുന്നത് കാണാം. ദൃശ്യങ്ങള്‍ നിമിത്തം നിരവധിപേര്‍ ആ വ്യക്തിയെ വിമര്‍ശിച്ച് രംഗത്തെത്തി. "മരണവുമായി തമാശ കളിക്കുന്ന വിഡ്ഢി' എന്നാണൊരാള്‍ കുറിച്ചത്...