ഒരേ സമയം രണ്ടു യുവതികളെ വിവാഹം ചെയ്ത യുവാവ്; വീഡിയോ
Sunday, August 11, 2024 12:22 PM IST
വിവാഹം എന്നാല്‍ നമ്മുടെ മനസില്‍ ഒരു വരന് ഒരു വധു മണ്ഡപം എന്നൊക്കെ ആയിരിക്കുമല്ലൊ തെളിയുക. എന്നാല്‍ ലോകത്ത് പലയിടത്തും ബഹുഭാര്യത്വം ഇപ്പോഴും നിലനില്ക്കുന്നു. പാക്കിസ്ഥാന്, ദക്ഷിണ സുഡാന്, അള്‍ജീരിയ, ഈജിപ്ത്, മൊറോക്കോ, സെനഗല്‍, കാമറൂണ്‍, സൊമാലിയ, സാംബിയ, ജോര്‍ദാന്‍,ഉഗാണ്ട തുടങ്ങി പല രാജ്യങ്ങളിലും ബഹുഭാര്യത്വ വിവാഹങ്ങള്‍ അനുവദിക്കുന്നുണ്ട്.
സമൂഹത്തിന്റെ പല കോണുകളില്‍ നിന്നും ഇത്തരം കാര്യങ്ങള്‍ വിമര്‍ശിക്കപ്പെടുന്നു. എന്നിരുന്നാലും അത് നിലനില്ക്കുന്നു. ഇപ്പോഴിതാ ഒരു യുവാവ് ഒരേ സമയം രണ്ടു യുവതികളെ വിവാഹം ചെയ്ത സംഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു.
ഇന്‍സ്റ്റഗ്രാമില്‍ എത്തിയ വീഡിയോയില്‍ നൈജീരീയയില്‍ നിന്നുള്ള കാഴ്ചയാണുള്ളത്. ദൃശ്യങ്ങളില്‍ വരനൊപ്പം ഒരേ രീതിയില്‍ അണിഞ്ഞൊരുങ്ങിയ വധുക്കളെ കാണാം. ഇരുവരും വരനൊപ്പം നടന്നുനീങ്ങുന്നതും കാണാം.
ദൃശ്യങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍ എത്തുന്നുണ്ട്. "ആളുകള്‍ ചിന്തിക്കേണ്ട കാലം അതിക്രമിച്ചു' എന്നാണൊരാള്‍ കുറിച്ചത്.