ഉത്സവബോർഡിൽ നീലച്ചിത്ര നടിയുടെ പടം..! വിവാദമായതോടെ നീക്കി
Saturday, August 10, 2024 3:21 PM IST
തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡില്‍ ദൈവങ്ങള്‍ക്കൊപ്പം നീലച്ചിത്ര നടിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതു വലിയ വിവാദമായി. തമിഴ്നാട്ടിലുടനീളമുള്ള ക്ഷേത്രങ്ങളില്‍ അമ്മന്‍ (പാര്‍വതി) ദേവിയെ ആരാധിക്കുന്ന ഉത്സവത്തിനായാണ് ബോർഡ് സ്ഥാപിച്ചത്.
ഓരോ ഗ്രാമത്തിലും ഇതിന്റെ ഭാഗമായി ഗംഭീര ആഘോഷങ്ങളാണു നടക്കുക. ദിവസങ്ങള്‍ നീളുന്ന ആഘോഷങ്ങളിൽ ആയിരക്കണക്കിനാളുകൾ പങ്കെടുക്കാറുമുണ്ട്.
ഉത്സവ വഴിപാടിന്റെ ഭാഗമായ പാല്‍ക്കുടം തലയിലേറ്റി നില്ക്കുന്ന രീതിയിലാണ് നടിയുടെ ചിത്രം ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടത്. ബോര്‍ഡ് സ്ഥാപിച്ച യുവാക്കളുടെ ചിത്രങ്ങളും ഒപ്പമുണ്ടായിരുന്നു. ബോർഡ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ പോലീസ് അത് സ്ഥലത്തുനിന്നു നീക്കി.