നീരജ്, മനു, വിനേഷ്...; ഒളിമ്പ്യൻമാർക്ക് ചിത്രങ്ങളാല്‍ കൃതജ്ഞത
Saturday, August 10, 2024 12:36 PM IST
പാരീസ് ഒളിമ്പിക്സ് നടക്കുകയാണല്ലൊ. അമേരിക്കയും ചൈനയും ഒന്നാംസ്ഥാനത്തിനായി മത്സരം തുടരുകയാണ്. നിലവില്‍ ആറു മെഡല്‍വരെ കരസ്ഥമാക്കി ഇന്ത്യയും മികച്ചപ്രകടനം നടത്തുന്നു.
ഇതിനിടെ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗോട്ട് അയോഗ്യയാക്കപ്പെട്ടത് ഇന്ത്യക്കാരുടെ ദുഃഖമായി നില്ക്കുന്നു. നിലവില്‍ രാജ്യത്തിനായി മെഡല്‍ നേടിയവരെ അഭിനന്ദനം കൊണ്ട് മൂടുകയാണല്ലൊ. ഡല്‍ഹിയിലെത്തിയ മനു ഭാക്കറിന് വലിയ വരവേല്പ്പായിരുന്നല്ലൊ രാജ്യം നല്‍കിയത്.
ഇപ്പോഴിതാ ഒളിമ്പ്യന്മാരുടെ ആറടി നീളമുള്ള ഛായാചിത്രം തീര്‍ത്ത് സ്നേഹമറിയിക്കുകയാണ് ഒരു കലാകാരന്. ഉത്തര്‍പ്രദേശിലെ അംരോഹയില്‍ നിന്നുള്ള സുഹൈബ് ഖാന് എന്ന ചിത്രകാരനാണ് ഇത്തരത്തില്‍ നന്ദി പ്രകടിപ്പിക്കുന്നത്.
എക്സിലെത്തിയ ദൃശ്യങ്ങളില്‍ നീരജ് ചോപ്ര, മനു ഭാക്കര്‍, വിനേഷ് ഫോഗട്ട് എന്നിവരുള്‍പ്പെടെയുള്ളവരുടെ വലിയ ചിത്രം അദ്ദേഹം തീര്ത്തതതായി കാണാം. പാരീസ് ഒളിമ്പിക്സിലെ പുരുഷ ജാവലിന്‍ ഇനത്തില്‍ നീരജ് ചോപ്ര വെള്ളി മെഡല്‍ നേടിയിരുന്നു. മനു ഭാക്കര്‍ തുടര്‍ച്ചയായി രണ്ട് വെങ്കല മെഡലുകള്‍ നേടി.
ഏതായാലും ഈ ആദരവ് വ്യത്യസ്തമെന്നാണ് നെറ്റിസണ്‍സ് കുറിക്കുന്നത്. സുഹൈബിന്റെ കഴിവിനെയും പലരും പ്രകീര്‍ത്തിക്കുന്നുണ്ട്.