"പശുവെങ്കില്‍ പശു'; ഈ കുട്ടി ജേര്‍ണലിസ്റ്റ് വൈറല്‍
Saturday, August 10, 2024 10:59 AM IST
ചിരി ആയുസിനും ആരോഗ്യത്തിനും നല്ലതാണല്ലൊ. നമ്മളെ ഏറ്റവും തുറന്നു ചിരിപ്പിക്കുന്നത് കുട്ടികളുടെ രസകരമായ പ്രവൃത്തികളാണ്. സമൂഹ മാധ്യമങ്ങളുടെ വരവോടെ ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് ആ ചിരി നമുക്ക് സമ്മാനിക്കാന്‍ കഴിയുന്നു.
അത്തരത്തില്‍ നാട്ടുകാരെ പൊട്ടിച്ചിരിപ്പിച്ച ഒരു കുട്ടി റിപ്പോര്‍ട്ടറുടെ കാര്യമാണിത്. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഒരു ന്യൂസ് റിപ്പോര്‍ട്ടറായി പോസ് ചെയ്യുന്ന കൊച്ചു പെണ്‍കുട്ടിയെ കാണാം.
ഈ കൊച്ചുമിടുക്കി ഒരു മൈക്കുമായി പശുവിനടുത്തേയ്ക്ക് നീങ്ങുന്നു. ശേഷം മൈക്ക് പശുവിന് നേരെ നീട്ടുന്നു. പെണ്‍കുട്ടി എന്തൊക്കെയോ പറഞ്ഞശേഷം പശുവിന് നേരെ മൈക്ക് നീട്ടുന്നു. പശു മിണ്ടാത്തപ്പോള്‍ മൈക്കില്‍ "മാ' എന്ന് ശബ്ദമുണ്ടാക്കുന്നു.
ശേഷം ഏവരെയും ഞെട്ടിച്ച് പശുവും ശബ്ദം പുറപ്പെടുവിക്കുന്നു. അതില്‍ കുട്ടിക്ക് സന്തോഷവും നമുക്ക് ചിരിയുമുണ്ടാകുന്നു.
അവളുടെ ചാറ്റ് ഷോയില്‍ വളരെ രസകരമായ ഒരു അതിഥിയെ കൊണ്ടുവന്നതില്‍ നെറ്റിസണ്‍സ് ഹാപ്പി. നിരവധി അഭിപ്രായങ്ങള്‍ ദൃശ്യങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി. "ഹൃദയസ്പര്‍ശിയായ റിപ്പോര്‍ട്ടിംഗ്; ഞാന്‍ ഭാവിയിലെ ഒരു റിപ്പോര്‍ട്ടറെ കാണുന്നു' എന്നാണൊരാള്‍ കുറിച്ചത്.