സ്‌​കൂ​ട്ട​റി​ല്‍ ഷ​വ​ര്‍ ഘ​ടി​പ്പി​ച്ച് ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കു​ന്ന "ശാ​സ്ത്ര​ജ്ഞ​ന്‍'; വീ​ഡി​യോ
Thursday, June 20, 2024 3:13 PM IST
ചൂ​ട് കൊ​ടും ചൂ​ടാ​ണ്; പ്ര​ത്യേ​കി​ച്ച് ഉ​ത്ത​രേ​ന്ത്യ​യി​ല്‍. പ​ല​യി​ട​ങ്ങ​ളും 50 ഡി​ഗ്രി സെ​ല്‍​ഷ്യ​സാ​ണ് ചൂ​ട്. ഡ​ല്‍​ഹി, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഹ​രി​യാ​ന, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ​യാ​ഴ്ച 40 ഡി​ഗ്രി​ക്ക് മു​ക​ളി​ല്‍ താ​പ​നി​ല അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് ഈ ​സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ​ന്‍ കാ​ലാ​വ​സ്ഥാ വ​കു​പ്പ് (ഐ​എം​ഡി) റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചിരുന്നു.

ചു​ട്ടു​പൊ​ള്ള​ന്ന അ​വ​സ്ഥ​യി​ല്‍ നി​ന്നും ര​ക്ഷ നേ​ടാ​ന്‍ ആ​ളു​ക​ള്‍ പ​ല​വ​ഴി​ക​ള്‍ തേ​ടു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ വേ​റി​ട്ട ഒ​രു​കാ​ര്യം ചെ​യ്ത ഒ​രാ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​വു​ക​യാ​ണ്. "ഫ​ണ്‍ വി​ത്ത് സിം​ഗ്' എ​ന്ന ഇ​ന്‍​സ്റ്റാ​ഗ്രാം പേ​ജാ​ണ് ഇ​ത്ത​ര​മൊ​രു ദൃ​ശ്യം പ​ങ്കു​വ​ച്ച​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പൂ​രി​ല്‍ നി​ന്നു​ള്ള ഒ​രാ​ള്‍ ത​ന്‍റെ സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ വേ​ന​ലി​ല്‍ നി​ന്നും ര​ക്ഷ​നേ​ടാ​ന്‍ അ​യാ​ള്‍ "കൃ​ത്രി​മ മ​ഴ' സൃ​ഷ്ടി​ക്കു​ക​യു​ണ്ടാ​യി. എ​ങ്ങ​നെ​യാ​ണ​ന്ന​ല്ലെ. ഇ​ദ്ദേ​ഹം സ്‌​കൂ​ട്ട​റി​ല്‍ ഒ​രു താ​ത്കാ​ലി​ക ഷ​വ​ര്‍ നി​ര്‍​മി​ച്ചു. ഒ​രു വാ​ട്ട​ര്‍ ക്യാ​നും പൈ​പ്പും ​ബെെ​ക്കി​ല്‍ ചേ​ര്‍​ത്തു​വ​ച്ചാ​ണ് ഈ ​സം​വി​ധാ​നം.

ഇ​ദ്ദേ​ഹം സ​ഞ്ച​രി​ക്കു​മ്പോ​ള്‍ ഈ ​പൈ​പ്പി​ല്‍ നി​ന്നും വെ​ള്ളം ത​ല​യി​ലേ​ക്ക് വീ​ഴു​ക​യാ​ണ്. ഫ​ല​ത്തി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ദേ​ഹം ന​ന​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യും ചൂ​ടി​നെ അ​തി​ജീ​വി​ക്കു​ക​യും ചെ​യ്യും.

ഇ​ദ്ദേ​ഹ​ത്തിന്‍റെ പ്ര​വൃ​ത്തി​ക​ണ്ട് ആ​ളു​ക​ള്‍ പ​ല​രും അ​മ്പ​ര​ക്കു​ന്ന​താ​യി ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. ഹി​റ്റാ​യി മാ​റി​യ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ല​ഭി​ച്ചു. "ആ ​മ​നു​ഷ്യ​ന്‍ ആ​ളു​ക​ളെ ഞെ​ട്ടി​ച്ചു' എ​ന്നാ​ണൊ​രു ഉ​പ​യോ​ക്താ​വ് പ​റ​ഞ്ഞ​ത്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.