കസേര ചതിച്ചു; പാണ്ടചേട്ടന് കലിപ്പിലായി
Thursday, September 28, 2023 2:31 PM IST
പാണ്ടകള്‍ മനുഷ്യര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ജീവിയാണല്ലൊ. കറുപ്പും വെള്ളയും കലര്‍ന്ന് അല്പം വണ്ണമുള്ള ഇവയെ കാണുമ്പോള്‍ ആര്‍ക്കും ഓമനത്തം തോന്നും. കുംഗ്ഫു പാണ്ട പോലുള്ള സിനിമകള്‍ ഇവയെ കുറച്ചുകൂടി ചര്‍ച്ച വിഷയമാക്കി മാറ്റി എന്നുപറയാം.
സമൂഹ മാധ്യമങ്ങളുടെ വരവോടെ നിരവധി "പാണ്ട ചെയ്തികള്‍' നമുക്ക് കാണാനാകുന്നു. ഇപ്പോഴിതാ ചൈനയിലുള്ള ഒരു പാണ്ടയുടെ പ്രകടനമാണ് നെറ്റിസണില്‍ ഹിറ്റ്.
സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഒരു പാണ്ട കസേരയില്‍ ഇരിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ബാലന്‍സ് തെറ്റി പാണ്ട താഴേ വീഴുന്നു. തത്ഫലമായി കലിപ്പില്‍ ആയ നമ്മുടെ പാണ്ട കസേര വലിച്ചിഴച്ച് അടുത്തുള്ള കുഴിയിലേക്ക് എറിയുകയാണ്.
എന്നാല്‍ പിന്നീട് പാണ്ടയും ആ കുഴിയിലേക്ക് ഉരുണ്ടിറങ്ങുകയാണ്. വൈറലായി മാറിയ കാഴ്ചയ്ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "ഈ പാണ്ടകള്‍ പാവങ്ങളാണ്. അപ്പോഴുള്ള ദേഷ്യത്തില്‍ അങ്ങനെ ചെയ്തു. അത്രമാത്രം' എന്നാണൊരാള്‍ കുറിച്ചത്.