കാന്‍സര്‍ ബാധിതനായ കൊച്ചുകുട്ടി മാസങ്ങള്‍ക്ക് ശേഷം വീട്ടിലെത്തുമ്പോള്‍; ഹൃദയസ്പര്‍ശിയായ കാഴ്ച
Tuesday, September 19, 2023 1:04 PM IST
കൊച്ചു കുട്ടികള്‍ എപ്പോഴും ലോകത്തിന്റെ ഹൃദയത്തെ തൊടുന്നവരാണ്. അവരുടെ നിഷ്കളങ്കതയാണ് അതിനു കാരണം. അവര്‍ക്ക് സംഭവിക്കുന്ന അത്യാഹിതങ്ങളില്‍ നമുക്കാകെ നോവാറുണ്ട്. അവര്‍ക്കുണ്ടാകുന്ന നേട്ടത്തില്‍ നാം സന്തോഷിക്കാറുമുണ്ട്.
ഇപ്പോഴിതാ ഒരു കൊച്ചുകുട്ടിയും സഹോദരങ്ങളും തമ്മില്‍ ഏറെ നാളുകള്‍ക്കുശേഷം കണ്ടുമുട്ടുന്ന ഒരു കാഴ്ചയാണ് നെറ്റിസന്റെ ഹൃദയത്തെ തൊടുന്നത്. അതിനു കാരണം ഈ കുഞ്ഞ് അര്‍ബുദബാധിതനായിരുന്നു.
തലച്ചോറില്‍ ഉണ്ടായ അര്‍ബുദം നിമിത്തം ഈ കുട്ടി നിരവധി മാസങ്ങള്‍ ആശുപത്രിയില്‍ ആയിരുന്നു. ഒരുപാടു നാളുകള്‍ക്കുശേഷമാണ് ഈ കുട്ടി വീട്ടിലെത്തിയത്. തങ്ങളുടെ കുഞ്ഞനുജന് ഏറെ നാളുകള്‍ക്കുശേഷം വീട്ടിലെത്തിയത് മറ്റ് സഹോദരങ്ങള്‍ക്ക് വലിയ സന്തോഷം നല്കി.
അവര്‍ അലറിക്കരഞ്ഞുകൊണ്ട് അവനരികിലേക്ക് എത്തി. ശേഷം ഓരോരുത്തരായി ഈ കുട്ടിയെ ആലിംഗനം ചെയ്തു. അവരുടെ ചെയ്തികള്‍ ഏതൊരു കാഴ്ചക്കാരന്റെയും കണ്ണിനെ നനയ്ക്കും.
ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "ഈ സ്നേഹം ഏറ്റവും വലിയ ഔഷധമാണ്. ആ കുഞ്ഞ് എത്രയും വേഗം സാധാരണ നിലയിലാകും' എന്നാണൊരാള്‍ കുറിച്ചത്.