ഇടിക്കൂട്ടിലെ നാട്ടു നാട്ടു നൃത്തം; വൈറല്‍ വീഡിയോ
Monday, September 18, 2023 10:15 AM IST
ലോകമെമ്പാടും ഏറെ ആരാധകരുള്ള ഒന്നാണ് വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടൈന്‍മെന്റ് എന്നത്.ശരിക്കുമുള്ള ഇടി എന്ന നിലയില്‍ ആയിരുന്നു ആളുകള്‍ ആദ്യം ഇത് മനസിലാക്കിയിരുന്നത്. പിന്നീടാണ് ഗംഭീര അഭിനേതാക്കള്‍ കൂടിയാണ് ഇതിലെ സൂപ്പര്‍താരങ്ങള്‍ എന്ന കാര്യം പലരും അറിഞ്ഞത്.
എന്തുതന്നെ ആയാലും ഡബ്ല്യുഡബ്ല്യുഇ എന്നതിന് കാഴ്ചക്കാര്‍ കുറഞ്ഞിട്ടില്ല. അടുത്തിടെ ഹൈദരാബാദില്‍ വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടൈന്‍മെന്റ് സൂപ്പര്‍സ്റ്റാര്‍ സ്പെക്റ്റാക്കിള്‍ നടന്നിരുന്നു. ഇത് വന്‍ വിജയമായി മാറി.
ഈ മത്സരത്തിനിടെ താരങ്ങള്‍ നടത്തിയ ഒരു നൃത്തമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍. ഓസ്കാര്‍ പുരസ്കാരം നേടിയ നാട്ടുനാട്ടു എന്ന ഗാനത്തിനാണ് ഇവര്‍ ചുവടുവച്ചത്. ആര്‍ആര്‍ആര്‍ എന്ന ചലച്ചിത്രത്തിലെ ഈ ഗാനം റിംഗില്‍ വച്ചനേരം സൂപ്പര്‍താരങ്ങൾ തോളോടുതോള്‍ ചേര്‍ന്നു സിനിമയിലേതുപോലുള്ള ചുവട് വയ്ക്കുകയായിരുന്നു.
ഇക്കാഴ്ച കാണികളെ ആകെ ആകര്‍ഷിച്ചു. നെറ്റിസണും ഈ നൃത്തത്തെ പിന്തുണയ്ക്കുന്നു. നിരവധി അഭിപ്രായങ്ങള്‍ ദൃശ്യങ്ങള്‍ക്ക് ലഭിച്ചു. "നാട്ടു നാട്ടു ഡിഷ്യും ഡിഷ്യും' എന്നാണൊരാള്‍ രസകരമായി കുറിച്ചത്.