"ഇതൊരു ഒന്നൊന്നര ടെക്നിക് തന്നെ'; ഈ യുവതി നിങ്ങളെയും ഞെട്ടിക്കും
Monday, September 18, 2023 9:48 AM IST
നാം നിത്യജീവിതത്തില്‍ ചെയ്യാറുള്ള പല കാര്യങ്ങളും വ്യത്യസ്തമായ രീതിയില്‍ ആളുകള്‍ അവതരിപ്പിച്ചാല്‍ ഒന്ന് അമ്പരക്കാറില്ലെ. ഇതെന്താ ഈ ബുദ്ധി നമുക്ക് തോന്നാഞ്ഞത് എന്ന് പലരും ചിന്തിക്കുകയും ചെയ്യും.
സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം നിരവധി കാഴ്ചകള്‍ നെറ്റിസണ് മുന്നില്‍ എത്താറുണ്ട്. പലതും വൈറലായി മാറുകയും ചെയ്യും. അത്തരത്തില്‍ ഞെട്ടിച്ച ഒരു കാഴ്ചയെക്കുറിച്ചാണ്.
ഇന്‍സ്റ്റഗ്രാമിലാണ് ഈ ദൃശ്യങ്ങള്‍ എത്തിയത്. വീഡിയോയില്‍ ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള ഒരു യുവതിയെ കാണാം. ഇവരുടെ കെെയില്‍ ഒരു കെച്ചപ്പ് കുപ്പിയുണ്ട്. സാധാരണയായി നാം സോസ് എടുക്കാനായി ഈ കുപ്പി തലകീഴക്കി അടപ്പില്‍ അടിക്കാറുണ്ടല്ലൊ.
എന്നാല്‍ കെച്ചപ്പ് അടപ്പിനടുത്ത് എത്താന്‍ ഒരു പുതിയ വഴിയാണ് ഈ യുവതി നെറ്റിസണ് പറഞ്ഞുതരുന്നത്. യുവതി കുപ്പി ഇടതുകൈയില്‍ പിടിക്കുകയാണ്. ശേഷം കൈ എതിര് ഘടികാരദിശയില്‍ ഏഴ് തവണ കറക്കുന്നു.
കറക്കം നിര്‍ത്തിയശേഷം നോക്കുമ്പോള്‍ സോസ് മൊത്തത്തില്‍ അടപ്പിന് അടുത്തായി കാണപ്പെടുന്നു. ഈ കാഴ്ച നെറ്റിസണെ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. നിരവധി കമന്റുകള്‍ ദൃശ്യങ്ങള്‍ക്ക് ലഭിച്ചു. "ഇതിത്ര എളുപ്പമായിരുന്നൊ! വിശ്വസിക്കാന്‍ കഴിയുന്നില്ല' എന്നാണൊരാള്‍ കുറിച്ചത്.