എസ്ആര്‍കെ ഒരു മരുന്നാണ്; ഈ രോഗിയുടെ "ചലേയ' നൃത്തം വൈറല്‍
Thursday, September 14, 2023 2:23 PM IST
ബോളിവുഡിന്റെ സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമാണല്ലൊ ജവാന്. ആറ്റ്ലി സംവിധാനം ചെയ്ത ഈ ചിത്രം നിലവില്‍ ലോകമെമ്പാടും നിന്നായി 600 കോടിയിലധികം നേടിക്കഴിഞ്ഞു.
ചിത്രത്തിലെ ഗാനങ്ങളും ഹിറ്റായി മാറിക്കഴിഞ്ഞു. ചലേയ എന്ന ഗാനം ഇതിനോടകം നെറ്റിസണ് ഏറ്റെടുത്തുകഴിഞ്ഞു. ഗാനത്തിന് നിരവധിപേര്‍ ചുവടുകള്‍ വയ്ക്കുകയും അവ സൈബര്‍ ലോകത്ത് എത്തുകയുമുണ്ടയി. അവയില്‍ പലതും വെെറലായി മാറി.
അത്തരത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു വീഡിയോയുടെ കാര്യമാണിത്. സമൂഹ മാധ്യമങ്ങളില്‍ എത്തിയ ദൃശ്യങ്ങളില്‍ ഒരു ആശുപത്രിയുടെ ഉള്‍ഭാഗമാണ് കാണാനാവുക. വീഡിയോയില്‍ പ്രിഷ ഡേവിഡ് എന്ന യുവതിയെ കാണാന്‍ കഴിയും.
ഇവര്‍ രോഗം നിമിത്തം ആശുപത്രിയിലാണെന്ന് നമുക്ക് വ്യക്തമാകും. കാരണം കൈയില്‍ കാന്വല കുത്തിയതായി കാണാം. കൂടാതെ ആശുപത്രിയില്‍ ധരിക്കുന്ന വസ്ത്രമാണ് അവര്‍ക്കുള്ളത്.
ദൃശ്യങ്ങളില്‍ ഈ യുവതി ചലേയ എന്ന ഗാനത്തിന് നൃത്തംവയ്ക്കുകയാണ്. ഏറെ ഉല്ലാസവതിയായിട്ടാണ് അവര്‍ ചുവട്വയ്ക്കുന്നത്.
"രോഗിയായി ഇരിക്കുന്ന ഒരാള്‍ക്ക് ഇത്ര ഊര്‍ജം പകരാന്‍ ആ ഗാനത്തിന് കഴിയുന്നത് അദ്ഭുതകരമാണ്. തീര്‍ച്ചയായും എസ്ആര്‍കെ ഡോക്ടര്‍മാര്‍ കുറിക്കേണ്ട ഒരു മരുന്നാണ്' എന്ന് ഒരാള്‍ കമന്റിൽ കുറിച്ചു. യുവതി എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും ചിലര്‍ കമന്റില്‍ കുറച്ചു.