ഒരു "വെറൈറ്റി'വിവാഹ അഭ്യർഥന; കാമുകിയേയും വിമാനയാത്രക്കാരെയും ഞെട്ടിച്ച് യുവാവ്
വെബ് ഡെസ്ക്
Wednesday, September 6, 2023 1:03 PM IST
വിവാഹ അഭ്യർഥന നടത്താൻ വ്യത്യസ്ത മാർഗങ്ങൾ സ്വീകരിക്കാറുണ്ടെങ്കിലും ന്യൂസിലൻഡിൽ നടത്തിയ ഒരു പ്രണയാഭ്യർഥന ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു.
കഴിഞ്ഞ 18ന് ന്യൂസിലൻഡിലെ ഓക്ലൻഡ് വിമാനത്തവളത്തിൽവച്ച് യഷ്രാജ് ഛബ്ര എന്ന യുവാവ് റിയാ ശുക്ലയോടു നടത്തിയ വിവാഹ അഭ്യർഥനയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.
യഷ് രാജ് ഛബ്ര പാസഞ്ചർ അനൗൺസ്മെന്റ് സംവിധാനത്തിലൂടെ തന്റെ പ്രണയം അറിയിക്കുകയും തുടർന്ന് ആയിരക്കണക്കിന് ആളുകൾ നോക്കിനിൽക്കെ നിലത്തു മുട്ടുകുത്തി നിന്ന് വിവാഹ അഭ്യർഥന നടത്തുകയുമായിരുന്നു.
തന്റെ കാമുകിക്ക് ഒരിക്കലം മറക്കാനാകാത്ത ഒരു അനുഭവം നൽകണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്ന് ഓക്ലന്റിൽ ബാങ്ക് ഉദ്യോഗസ്ഥനായ യഷ് രാജ് ഛബ്ര പറഞ്ഞു .
ഓക്ലന്റിൽ പ്രോജക്ട് മാനേജരായ റിയ മെൽബണിൽ നിന്ന് ഫ്ലൈറ്റ് ബുക്ക് ചെയ്തപ്പോൾ തന്നെ താൻ പ്ലാൻ തയാറാക്കിയെന്നും അദ്ദേഹം പറഞ്ഞു . ഇത്തരത്തിലുള്ള വിവാഹ ആലോചന നടത്താൻ വിമാനത്താവളത്തിലെ കമ്യൂണിക്കേഷൻ മാനേജർ ലോറ പ്ലാസ്റ്റ് എല്ലാ പിന്തുണയും നൽകിയെന്ന് യഷ് രാജ് പറഞ്ഞു.
വിമാനത്തിൽ വന്നിറങ്ങിയ റിയായുടെ ബാഗ് എത്തിയില്ലെന്ന് എർപോർട്ട് അധികൃതരോടു പറയാൻ വന്നപ്പോഴാണ് യഷ് രാജ് മുട്ടുകുത്തി പ്രണയാഭ്യർഥന നടത്തിയത്. സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ നിരവധിപ്പോർ ഇരു വർക്കും ആശംസയായി എത്തി.