പാന്പുകളുടെ സംഗമ കാലം വരുന്നു; എത്തുന്നത് 75,000 ൽ അധികം പേർ
Thursday, April 3, 2025 12:52 PM IST
പ്രകൃതിക്ക് അതിന്റേതായ താളമുണ്ട് രീതിയുണ്ട് എന്നൊക്കെ പറയാറില്ലേ. ആരെയും അന്പരപ്പിക്കുന്ന ചില അത്ഭുതങ്ങളും പ്രകൃതി ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. അങ്ങനെയൊരു അത്ഭുത ദൃശ്യമാണ് എല്ലാ വർഷവും കാനഡയിലെ മാനിറ്റോബയിലെ നാർസിസ് എന്ന സ്ഥലത്ത് ഉണ്ടാകുന്നത്.
ഇവിടെ എല്ലാ വസന്തകാലത്തും ഈസ്റ്റേൺ ഗാർട്ടർ എന്ന ഇനത്തിൽപ്പെട്ട് പാന്പുകളാണ് എത്തുന്നത്. ദേശാടനപക്ഷികളെപ്പോലെ പല ദേശത്തു നിന്നും എത്തിച്ചേരുന്നതാണ് ഈ പാന്പുകൾ. കുറഞ്ഞത് 75,000 പാന്പുകളെങ്കിലു എത്തിച്ചേരാറുണ്ട്. ചില സന്ദർഭങ്ങളിൽ പാമ്പുകളുടെ എണ്ണം 1,50,000 വരെ എത്താറുണ്ടെന്നും ഇവയെ ശ്രദ്ധിക്കുന്നവർ പറയുന്നു.
കാനഡയിലെ മഞ്ഞു വീഴച്ചക്കാലത്ത് തണുപ്പിൽ നിന്നും രക്ഷനേടി ഭൂമിക്കടിയിലെ മാളങ്ങളിലൊളിക്കുന്ന ഇവർ തണുപ്പുകാലം കഴിയുന്നതോടെ പുറത്തിറങ്ങി ചൂടു തേടിയാണ് നാർസിസിലേക്കെത്തുന്നത്. ചൂടു തേടിയെത്തുന്ന ഈ പാന്പുകൾ ഇണചേരുന്നതും ഈ സമയത്താണ്. എന്തായാലും പാന്പുകളെ കാണാൻ നിരവധി ആളുകൾ എത്താറുമുണ്ട്.
മാളങ്ങളിൽ നിന്നും ആദ്യം പുറത്തിറങ്ങുന്ന ആൺ പാന്പകളുടെ ശരീരത്തിൽ നിന്നും പുറപ്പെടുന്ന ഫെറോമോണുകൾ പെൺ പാന്പുകളെ ആകർഷിക്കും. പാന്പുകൾ ഈ സമ്മേളന സ്ഥലത്തേക്ക് ഹൈവേ 17 വഴിയൊക്കെ പോകുന്ന പാന്പുകൾ വണ്ടി ഇടിച്ച് ചാകാറുണ്ടായിരുന്നു. ഈ ദുരന്തം ഒഴിവാക്കാൻ അധികൃതർ പാന്പുകൾക്കായി പ്രേത്യേക പാത പോലും നിർമിച്ചിട്ടുണ്ട്