66ാം വയസിൽ 10ാമത്തെ കുഞ്ഞ്; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു
Monday, March 31, 2025 4:55 PM IST
മൂത്തമകന് 46 വയസ്. അമ്മയ്ക്ക് 66 വയസ്. ഇതൊന്നും ഒരു വിഷയമേ അല്ലായിരുന്നു ജർമ്മൻകാരിയായ അലക്സാഡ്രിയ ഹില്ഡെബ്രാന്ഡറ്റിന്. കഴിഞ്ഞ ആഴ്ച്ചയാണ് തന്റെ പത്താമത്തെ കുഞ്ഞിന് ഇവർ ജന്മം നൽകിയത്. മൂന്നരഗ്രാം ഭാരമുണ്ടായിരുന്ന ഫിലിപ്പിനെ സിസേറിയൻ വഴിയാണ് ജന്മം നൽകിയത്.
തനിക്കിപ്പോൾ 35 വയസ് ആയതുപോലെയാണ് തോന്നുന്നത്. ഒന്‍പതാമത്തെ കുഞ്ഞിന് രണ്ടുവയസായി. അറുപത്തിയാറ് വയസിലൊക്കെ സ്വമേധയായുള്ള ഗർഭധാരണ സാധ്യത വളരെക്കുറവാണ്. പക്ഷേ, ഒരുവിധ ചിക്തസയ്ക്കും വിധേയയാകാതെയാണ് അലക്സാഡ്രിയ കുഞ്ഞിനെ ഗർഭം ധരിച്ച് പ്രസിവച്ചത്.
പക്ഷേ, അലക്സാഡ്രിയ ചികിത്സിച്ചഡോക്ടർമാർക്ക് ഈ പ്രായത്തിലുള്ള ഒരു യുവതിക്ക് സിസേറിയൻ എന്നത് അൽപ്പം വെല്ലുവിളി നിറഞ്ഞ കേസായിരുന്നു. പക്ഷേ, അവർ അസാധാരണ മനക്കരുത്തുള്ള സ്ത്രീയാണെന്നത് ഈ വെല്ലുവിളികളെയൊക്കെ അതിജീവിക്കാൻ സഹായിച്ചുവെന്നും ഡോക്ടർമാർ പറഞ്ഞു.
അലക്സാഡ്രിയയുടെ ആരോഗ്യകരമായ ജീവിതമാണ് അവരെ ഇപ്പോഴും ആരോഗ്യവതിയായിനിലനിർത്തുന്നത്. ആരോഗ്യപരമായ ഭക്ഷണക്രമം പാലിക്കുന്നു.
ദിവസവും ഒരു മണിക്കൂര്‍ നീന്തലും രണ്ട് മണിക്കൂര്‍ ഓടുകയും ചെയ്യുന്നു. പുകവലിയോ മദ്യപാനമോ ഇല്ല.