നാ​ല്പ​ത് വ​ർ​ഷം മു​ൻ​പ് 1985 ജ​നു​വ​രി മൂ​ന്നി​നാ​യി​രു​ന്നു ലോ​ക​ത്തെ ആ​ദ്യ​ത്തെ മ​ല​യാ​ള​ത്തി​ലു​ള്ള കൃ​ഷി ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ജ​ന​നം. അ​തി​ന്‍റെ ക​ർ​ത്താ​വാ​ണ് ഇ​തെ​ഴു​തു​ന്ന​ത്. ടെ​ലി​വി​ഷ​ൻ എ​ന്നാ​ൽ മോ​രോ മു​തി​ര​യോ എ​ന്ന​റി​യാ​ത്ത ഒ​രു കാ​ർ​ഷി​ക ബി​രു​ദ​ധാ​രി മാ​ത്ര​മാ​യി​രു​ന്നു അ​ന്നു ഞാ​ൻ.

പൂ​ന​യി​ലെ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യി​ൽ​നി​ന്നു ട്രെ​യി​നിം​ഗ് ക​ഴി​ഞ്ഞ് 1984 സെ​പ്റ്റം​ബ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്പോ​ൾ ദൂ​ര​ദ​ർ​ശ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി​പോ​ലും ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഡ​യ​റ​ക്ട​ർ ആ​യ കു​ഞ്ഞി​കൃ​ഷ്ണ​ൻ സാ​ർ എ​ത്തി​യി​ട്ടു​മി​ല്ല. അ​തി​നി​ട​യി​ൽ പെ​ട്ടെ​ന്നാ​ണ് 1985 ജ​നു​വ​രി ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം ദൂ​ര​ദ​ർ​ശ​ൻ സം​പ്രേ​ഷ​ണം ആ​രം​ഭി​ക്ക​ണ​മെ​ന്ന അ​റി​യി​പ്പ് കി​ട്ടു​ന്ന​ത്. കാ​ർ​ഷി​ക പ​രി​പാ​ടി​ക​ളൂം മ​റ്റു​ചി​ല ഇ​ൻ​ഫോ​ർ​മേ​റ്റീ​വ് പ​രി​പാ​ടി​ക​ളു​മാ​ണ് ഞാ​ൻ ചെ​യ്യേ​ണ്ട​ത്.

ജ​നു​വ​രി മൂ​ന്നി​നാ​ണ് ആ​ദ്യ​ത്തെ കാ​ർ​ഷി​ക പ​രി​പാ​ടി​യാ​യ നാ​ട്ടി​ൻ​പു​റ​ത്തി​ന്‍റെ സം​പ്രേ​ഷ​ണം. 12 മി​നി​റ്റാ​ണ് ദൈ​ർ​ഘ്യം. എ​ന്ത് പ​രി​പാ​ടി ഉ​ണ്ടാ​ക്കും? യാ​തൊ​രു ഐ​ഡി​യ​യും കി​ട്ടു​ന്നി​ല്ല. എ​ന്താ​യാ​ലും ഒ​രു കാ​മ​റാ​മാ​നു​മാ​യി പു​റ​ത്തി​റ​ങ്ങി തൊ​ട്ട​ടു​ത്തു​ള്ള ഒ​രു ക​ർ​ഷ​ക​ന്‍റെ പു​ര​യി​ട​ത്തി​ൽ നി​ന്ന് ചി​ല ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി തി​രി​ച്ചു​വ​ന്ന് വൈ​ലോ​പ്പി​ള്ളി ക​വി​ത​യും ഇ​ട​ശേ​രി​യും സ​ന്നി​വേ​ശി​പ്പി​ച്ച് സാ​ഹി​ത്യം കു​ത്തി​നി​റ​ച്ച ഒ​രു സ്ക്രി​പ്റ്റു​ണ്ടാ​ക്കി പ​ന്ത്ര​ണ്ട് മി​നി​റ്റി​ന്‍റെ ഒ​രു ദൃ​ശ്യ​രൂ​പം സൃ​ഷ്ടി​ച്ചു.

ആ​റ​ര​യ്ക്കാ​ണ് സം​പ്രേ​ഷ​ണ സ​മ​യം. മ​ദ്രാ​സി​ൽ​നി​ന്ന് താ​ൽ​കാ​ലി​ക​മാ​യി വ​ന്ന ഒ​രു ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ഒ​ബി വാ​നി​ലാ​ണ് പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ൾ റൂം. ​അ​വി​ടെ​യി​രു​ന്നാ​ണ് സം​പ്രേ​ഷ​ണം നി​യ​ന്ത്രി​ക്കേ​ണ്ട​ത്. കൃ​ത്യം ആ​റ​ര​യ്ക്ക് സ്റ്റു​ഡി​യോ​യി​ൽ​നി​ന്ന് ര​ഞ്ജി​ത്ത് ര​ചി​ച്ച നാ​ട്ടി​ൻ​പു​റം ക്യാ​പ്ഷ​ൻ ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റി​ൽ എ​ടു​ത്തു. ന​ന്മ നി​റ​ഞ്ഞ എ​ന്തോ ഒ​രു ടൈ​റ്റി​ലും കൊ​ടു​ത്തു.


ഇ​നി പ​രി​പാ​ടി റോ​ൾ ചെ​യ്യ​ണം. ഞാ​ൻ നി​ർ​ദേ​ശം ന​ൽ​കി. ഒ​ന്നും സം​ഭ​വി​ക്കു​ന്നി​ല്ല. ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ക്യാ​പ്ഷ​ൻ ഒ​രു മി​നി​റ്റാ​യി ച​ല​ന​മി​ല്ലാ​തെ ലൈ​വാ​യി സം​പ്രേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്. മെ​യി​ൻ ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്കു വി​ളി​ക്കൂ. ആ​രോ നി​ർ​ദേ​ശി​ച്ചു. ഫോ​ൺ വ​ർ​ക്ക് ചെ​യ്യു​ന്നി​ല്ല. മു​ക​ളി​ലെ നി​ല​യി​ലാ​ണ് മെ​യി​ൻ ക​ൺ​ട്രോ​ൾ റൂം. ​പ​രി​ഭ്രാ​ന്ത​നാ​യ ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഒ​ബി വാ​നി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങി നീ​ണ്ട ഇ​ട​നാ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് സ്റ്റെ​യ​ർ​കേ​സ് ക​യ​റി. അ​വി​ടെ എ​ത്താ​ൻ കു​റ​ച്ച് സ​മ​യ​മെ​ടു​ക്കും. സം​പ്രേ​ഷ​ണ​ത്തി​ൽ ഇ​പ്പോ​ഴും നാ​ട്ടി​ൻ​പു​റം ക്യാ​പ്ഷ​ൻ മാ​ത്ര​മേ ഉ​ള്ളു.

സം​പ്രേ​ഷ​ണ​ത്തി​ൽ ത​ട​സം നേ​രി​ട്ടാ​ൽ കൊ​ടു​ക്കാ​ൻ പ​ല​ത​രം പൂ​ക്ക​ളു​ടെ ഫോ​ട്ടോ സ്റ്റു​ഡി​യോ​യി​ലു​ണ്ട്. അ​വ സം​പ്രേ​ഷ​ണം ചെ​യ്തു. കൂ​ടെ ഷെ​ഹ​നാ​യി സം​ഗീ​ത​വും ന​ൽ​കി. സ​മ​യം ആ​റ് പ​ന്ത്ര​ണ്ട്. പ​രി​പാ​ടി​യു​ടെ സ​മ​യം ക​ഴി​ഞ്ഞു. നാ​ട്ടി​ൻ​പു​റം ഇ​നി അ​ടു​ത്ത​യാ​ഴ്ച ഇ​തേ സ​മ​യം എ​ന്ന ക്യാ​പ്ഷ​ൻ ന​ൽ​കി അ​ടു​ത്ത പ​രി​പാ​ടി​യി​ലേ​ക്ക് ക​ട​ന്നു. ഞാ​ൻ ഹ​താ​ശ​നാ​യി പു​റ​ത്തി​റ​ങ്ങി.

ഞാ​ൻ കൊ​ടു​ത്ത ടേ​പ്പ് എ​ങ്ങ​നെ​യോ യ​ന്ത്ര​ത്തി​ൽ കു​രു​ങ്ങി​യ​താ​ണ് പ്ര​ശ്ന​മെ​ന്ന് പി​ന്നീ​ടാ​ണ് അ​റി​ഞ്ഞ​ത്. ഒ​രാ​ഴ്ച ക​ഴി​ഞ്ഞ് കാ​ർ​ഷി​ക കോ​ള​ജി​ലെ പ്രി​യ​ങ്ക​ര​നാ​യ ഒ​രു അ​ധ്യാ​പ​ക​നെ വ​ഴി​യി​ൽ വ​ച്ച് ക​ണ്ടു. അ​ദ്ദേ​ഹ​ത്തി​ന് എ​ന്നോ​ട് വ​ലി​യ വാ​ത്സ​ല്യ​മാ​ണ്. എ​ന്നി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യു​മാ​ണ്.

മൃ​ദു​സ്വ​ര​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു “ആ​ദ്യ​ത്തെ നാ​ട്ടി​ൻ​പു​റം പ​രി​പാ​ടി ക​ണ്ടു”. അ​ല്പം നി​ർ​ത്തി കു​റ​ച്ചു​കൂ​ടി ശ​ബ്ദം താ​ഴ്ത്തി അ​ദ്ദേ​ഹം ചോ​ദി​ച്ചു: “അ​ത്ര ന​ന്നാ​യി​ല്ല അ​ല്ലേ” ഇ​താ​ണ് ലോ​ക ടെ​ലി​വി​ഷ​ൻ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ മ​ല​യാ​ള കാ​ർ​ഷി​ക ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ ക​ഥ!