ഗ്ലാ​സ് ബ്രേ​ക്ക​ർ

വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യോ തീ​പി​ടി​ക്കു​ക​യോ വെ​ള്ള​ത്തി​ൽ മു​ങ്ങു​ക​യോ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വാ​ഹ​ന​ത്തി​നു​ള്ളി​ലു​ള്ള​വ​ർ​ക്കു വേ​ഗ​ത്തി​ൽ ര​ക്ഷ​പ്പെ​ടേ​ണ്ട​തു​ണ്ട്. മി​ക്ക​പ്പോ​ഴും ഈ ​അ​വ​സ​ര​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ വാ​തി​ൽ തു​റ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രി​ക്കും. സീ​റ്റ് ബെ​ൽ​റ്റും ജാ​മാ​യേ​ക്കാം. ഇ​ത് മു​ൻ​കൂ​ട്ടി ക​ണ്ട് ചി​ല ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ഹ​ന​ത്തി​ൽ സൂ​ക്ഷി​ക്ക​ണം.

കാ​ർ വി​ൻ​ഡോ ഗ്ലാ​സ് ബ്രേ​ക്ക​ർ, സീ​റ്റ് ബെ​ൽ​റ്റ് ക​ട്ട​ർ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ത്തി​നു​ള്ളി​ൽ​നി​ന്നു ഗ്ലാ​സ് പെ​ട്ടെ​ന്ന് ത​ക​ർ​ക്കാ​നും സീ​റ്റ് ബെ​ൽ​റ്റ്‌ മു​റി​ക്കാ​നും ക​ഴി​യും. അ​ത്യാ​ഹി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഈ​വി​ധം വാ​ഹ​ന​ത്തി​നു​ള്ളി​ൽ​നി​ന്നു വേ​ഗ​ത്തി​ൽ ര​ക്ഷ​പ്പെ​ടാം. വാ​ഹ​ന​ത്തി​ൽ എ​ളു​പ്പ​ത്തി​ൽ സൂ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്ന ഇ​വ​യ്ക്ക് 500 രൂ​പ​യി​ൽ താ​ഴെ​യെ വി​ല വ​രൂ. ബോ​ഡി കോ​ഡ് പ്ര​കാ​രം ബ​സു​ക​ളി​ൽ ഗ്ലാ​സ് ബ്രേ​ക്ക​ർ നി​ർ​ബ​ന്ധ​മാ​ണ്.

ഇ​ൻ​ഷ്വ​റ​ൻ​സ്

ഇ​ൻ​ഷ്വ​ർ ചെ​യ്യാ​ത്ത വാ​ഹ​ന​ങ്ങ​ളു​മാ​യി പൊ​തു ഇ​ട​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങ​രു​ത്. വാ​ഹ​ന പ​രി​ശോ​ധ​ന​ക​ളി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലെ​ന്ന് ക​ണ്ടാ​ൽ പി​ഴ അ​ട​യ്ക്കേ​ണ്ടി​വ​രും. ഈ ​പി​ഴ അ​ട​യ്ക്കു​ന്ന​ത് വ​ലി​യ ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മ​ല്ല. എ​ന്നാ​ൽ, ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ല്ലാ​ത്ത വാ​ഹ​നം മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ​ത്ത​ന്നെ ത​ക​ർ​ത്ത് നി​ങ്ങ​ളെ തെ​രു​വി​ലേ​ക്ക് ഇ​റ​ക്കാം.


അ​ല​ങ്കാ​ര​ങ്ങ​ൾ

റോ​ഡ് സു​ര​ക്ഷ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന ത​ര​ത്തി​ലും ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​റു​ക​ൾ മ​റ​യു​ന്ന ത​ര​ത്തി​ലും വാ​ഹ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ച്ച് പൊ​തു​നി​ര​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. വാ​ഹ​ന​ങ്ങ​ളി​ൽ പു​റ​ത്തേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ന്ന ത​ടി​ക‍​ളും പൈ​പ്പു​ക​ളും മ​റ്റു​മാ​യു​ള്ള യാ​ത്ര​യും അ​നു​വ​ദ​നീ​യ​മ​ല്ല.

ഉ​റ​ക്കം വ​ന്നാ​ൽ

റോ​ഡ് അ​പ​ക​ട​മ​ര​ണ​ത്തി​ന് ഹേ​തു​വാ​കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വി​ല്ല​നാ​ണ് ഉ​റ​ക്കം. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ളു​ടെ തീ​വ്ര​ത കൂ​ടു​ത​ലാ​യി​രി​ക്കും. കാ​ര​ണം, ഫു​ൾ സ്പീ​ഡി​ലാ​യി​രി​ക്കും ഇ​ടി​ക്കു​ന്ന​ത്. വാ​ഹ​നം നി​ർ​ത്താ​നു​ള്ള ശ്ര​മം​പോ​ലും ഉ​ണ്ടാ​വി​ല്ല.

ദി​വ​സം മു​ഴു​വ​ൻ വി​ശ്ര​മ​മി​ല്ലാ​തെ അ​ധ്വാ​നി​ക്കു​ക​യും തു​ട​ർ​ന്നു രാ​ത്രി മു​ഴു​വ​ൻ ഉ​റ​ക്ക​മി​ള​ക്കു​ക​യും ചെ​യ്തി​ട്ട് വീ​ണ്ടും പ​ക​ൽ ഡ്രൈ​വിം​ഗ് വീ​ലി​ന് പു​റ​കി​ൽ ഇ​രി​ക്കു​മ്പോ​ൾ ഓ​ർ​ക്കു​ക താ​ൻ മാ​ത്ര​മ​ല്ല കൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കും ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന പ്ര​വ​ർ​ത്തി​യാ​ണ് അ​തെ​ന്ന്.
ഉ​റ​ക്ക​ത്തി​ന്‍റെ ല​ക്ഷ​ണം വ​ന്നു ക​ഴി​ഞ്ഞാ​ൽ, ല​ക്ഷ്യം എ​ത്ര അ​ടു​ത്താ​ണെ​ങ്കി​ലും റി​സ്ക് എ​ടു​ക്കാ​തെ വാ​ഹ​നം സു​ര​ക്ഷി​ത​മാ​യി പാ​ർ​ക്ക് ചെ​യ്ത് അ​ല്പ​സ​മ​യ​മെ​ങ്കി​ലും ഉ​റ​ങ്ങി​യ​ശേ​ഷം യാ​ത്ര തു​ട​രു​ന്ന​താ​ണ് സു​ര​ക്ഷി​തം.