വ്യാ​ജ ഐ​ഡി​യി​ലൂ​ടെ ബ​ന്ധം സ്ഥാ​പി​ച്ചു​ള്ള ച​തി​ക്ക​ലു​ക​ള​ട​ക്കം സോ​ഷ്യ‌​ൽ മീ​ഡി​യ‌ വ​ഴി​യു​ള്ള ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് ഒ​രു​പാ​ട് കേ​ട്ടി​ട്ടും പ​ല​രും അ​തി​ൽ വീ​ണു​പോ​കു​ന്നു. എ​ന്താ​ണി​തി​നു കാ​ര​ണ​മെ​ന്ന് ആ​ലോ​ചി​ച്ചി​ട്ടു​ണ്ടോ? സൗ​ഹൃ​ദ​ങ്ങ​ളോ​ടു​ള്ള അ​ഭി​നി​വേ​ശ​മാ​ണു പ്ര​ധാ​ന​കാ​ര​ണം. അ​പ്പു​റ​ത്തു​ള്ള ഐ​ഡി ആ​ണാ​ണോ, പെ​ണ്ണാ​ണോ എ​ന്നു​പോ​ലു​മ​റി​യാ​തെ മു​ഖം ക​ണ്ട് ആ​ളു​ക​ളെ വി​ല​യി​രു​ത്തി ഇ​ഷ്ട​പ്പെ​ടു​ന്നു.

സ്വ​ന്തം വി​ഷ​മ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​ൻ സോ​ഷ്യ‌​ൽ മീ​ഡി​യ‌ സൗ​ഹൃ​ദം ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ണ്ട്. ത​മ്മി​ൽ പ​രി​ച​യ​മി​ല്ലാ​ത്ത ആ​ളു​ക​ളോ​ടു സം​സാ​രി​ച്ചാ​ൽ പ്ര​ത്യേ​കി​ച്ച് കു​ഴ​പ്പ​മി​ല്ല എ​ന്നു ക​രു​തി​യാ​വും അ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. ഇ​ഷ്ട​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ തു​ട​ങ്ങു​ന്ന സം​സാ​രം ഒ​രേ ചി​ന്താ​രീ​തി, താ​ത്പ​ര്യ​ങ്ങ​ൾ ഇ​വ​യി​ലൂ​ടെ ക​ട​ന്ന് സൗ​ഹൃ​ദ​ത്തി​ന്‍റെ വ​ല്ലാ​ത്തൊ​ര​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്നു. പ​ല​പ്പോ​ഴും സ്ത്രീ​ക​ളാ​ണ് ഇ​തി​ൽ വീ​ണു​പോ​കു​ന്ന​ത്. ഇ​വ​രു​ടെ സ​ങ്ക​ടം കേ​ൾ​ക്കാ​ൻ ത​യാ​റാ​യി നി​ൽ​ക്കു​ന്ന ചി​ല പു​രു​ഷ​സു​ഹൃ​ത്തു​ക്ക​ളും ഇ​ല്ലാ​തി​ല്ല.

എ​ങ്ങ​നെ​യെ​ങ്കി​ലും സോ​ഷ്യ‌​ൽ മീ​ഡി​യ‌​യി​ലെ സു​ഹൃ​ത്തു​ക​ളു​ടെ എ​ണ്ണം കൂ​ട്ട​ണ​മെ​ന്നാ​ണു മി​ക്ക​വ​രു​ടെ​യും ആ​ഗ്ര​ഹം. എ​ന്നാ​ൽ ഈ ​വി​ധം ല​ഭി​ക്കു​ന്ന​വ​രി​ൽ എ​ത്ര​പേ​രു​ണ്ട് യ​ഥാ​ർ​ഥ കൂ​ട്ടു​കാ​ർ എ​ന്ന് ആ​രും തി​ര​ക്കാ​റി​ല്ല. ഫ്ര​ണ്ട് റി​ക്വ​സ്റ്റ് വ​രു​മ്പോ​ൾ യാ​തൊ​ന്നും നോ​ക്കാ​തെ ക​ണ്ണി​ൽ​കാ​ണു​ന്ന​വ​രെ​യൊ​ക്കെ കൂ​ട്ടു​കാ​രാ​ക്കു​ന്ന​വ​രു​ണ്ട്. പ്ര​ത്യേ​കി​ച്ച് ചെ​റു​പ്പ​ക്കാ​രാ​യ സ്ത്രീ​ക​ളു​ടെ റി​ക്വ​സ്റ്റ് കാ​ണു​മ്പോ​ൾ പു​രു​ഷ​ന്മാ​ർ. ഇ​തി​ൽ പ​ല​തും വ്യാ​ജ ഐ​ഡി പോ​ലു​മാ​കും.


നേ​രി​ട്ടു കാ​ണാ​തെ​യു​ള്ള സോ​ഷ്യ‌​ൽ മീ​ഡി​യ‌ സൗ​ഹൃ​ദ​ങ്ങ​ൾ​ക്ക് പൊ​തു​വേ വ​ലി​യ ആ​ത്മാ​ർ​ഥ​ത കാ​ണി​ല്ല. ഇ​വ​ർ ഒ​രി​ക്ക​ലും പൂ​ർ​ണ​മാ​യും അ​വ​രു​ടെ ശ​രി​യാ​യ വ്യ​ക്തി​ത്വം പു​റ​ത്ത് കാ​ണി​ക്കു​ക​യു​മി​ല്ല. നേ​രി​ൽ കാ​ണാ​തെ വ​ള​രെ കു​റ​ച്ചു സ​മ​യം മാ​ത്രം സം​സാ​രി​ക്കു​ന്ന വ്യ​ക്തി​യോ​ട് ആ​ർ​ക്ക് എ​ന്ത് ആ​ത്മാ​ർ​ഥ​ത കാ​ണാ​നാ​ണ്. സ​ത്യ​ത്തി​ൽ ഇ​ത്ത​രം സൗ​ഹൃ​ദ​ങ്ങ​ളെ ക​ണ്ണ​ട​ച്ച് വി​ശ്വ​സി​ക്കു​ന്ന​വ​ർ എ​ത്ര മ​ണ്ട​ന്മാ​രാ​ണ്. ദി​വ​സം മു​ഴു​വ​ൻ സോ​ഷ്യ‌​ൽ മീ​ഡി​യ‌​യി​ൽ പാ​യും ത​ല​യി​ണ​യും ഇ​ട്ടി​രി​ക്കു​ന്ന​വ​രോ​ട് പു​ച്ഛം മാ​ത്രം.

സോ​ഷ്യ‌​ൽ മീ​ഡി​യ‌ ആ​ക​പ്പാ​ടെ മോ​ശ​മാ​ണെ​ന്ന് ഇ​തി​ൽ​നി​ന്ന് അ​ർ​ഥ​മാ​ക്കേ​ണ്ട​തി​ല്ല. എ​ത്ര​യോ ഗു​ണ​ങ്ങ​ൾ അ​തി​നു​ണ്ട്. ആ​ളു​ക​ളു​ടെ മ​നോ​ഭാ​വ​മാ​ണു മാ​റേ​ണ്ട​ത്. അ​തി​ന്‍റെ ന​ല്ല​വ​ശ​ങ്ങ​ൾ തി​രി​ച്ച​റി​യു​ക. ആ​രെ​ങ്കി​ലും ആ​വ​ശ്യ​മി​ല്ലാ​തെ തു​ട​രെ മെ​സേ​ജ് അ​യ​യ്ക്കു​ന്നു​വെ​ങ്കി​ൽ ബ്ലോ​ക്ക്‌ ഇ​ടു​ക. മെ​സ​ഞ്ച​ർ വ​ഴി വാ​ട്സാ​പ്പ് ന​മ്പ​ർ കൊ​ടു​ക്കാ​തി​രി​ക്കു​ക. നി​ങ്ങ​ളു​ടെ പ്രൈ​വ​സി നി​ങ്ങ​ൾ​ക്ക് സ്വ​ന്തം. എ​ന്തി​നാ​ണ് സ്വ​ന്തം കു​ടും​ബ​വു​മാ​യി ക​ഴി​യേ​ണ്ട വി​ല​പ്പെ​ട്ട സ​മ​യം ഇ​ത്ത​രം ചാ​റ്റിം​ഗ് വ​ഴി ക​ള​യു​ന്ന​ത്.