“അമ്മയ്ക്ക് എന്റെ മാർക്ക് മാത്രം അറിഞ്ഞാൽ മതിയോ”
Wednesday, January 1, 2025 12:41 PM IST
മക്കൾ തങ്ങളുടെ ഇഷ്ടത്തിനു ജീവിക്കണമെന്നു ശാഠ്യം പിടിക്കുന്ന രക്ഷാകർത്താക്കളുണ്ട്. പഠിക്കുന്ന കോഴ്സായാലും തെഞ്ഞെടുക്കുന്ന ജോലി ആയാലും തങ്ങൾക്കിഷ്ടപ്പെട്ടതാകണമെന്നു മക്കളെ നിര്ബന്ധിക്കുന്നവർ. ഇവിടെ മക്കളുടെ ഇഷ്ടങ്ങള്‍ ശ്രദ്ധിക്കുന്നേയില്ല. അച്ഛനും അമ്മയ്ക്കും സമൂഹത്തിൽ സ്റ്റാറ്റസ് കിട്ടാൻ വേണ്ടി കുട്ടികളെ മാറ്റിയെടുക്കാൻ ശ്രമിക്കുന്നത് ക്രൂരതയാണ്.
‘എന്റെ ചെറുപ്പത്തിൽ അച്ഛനുമമ്മയും പറയുന്നതു കേട്ടാണു ഞാനൊക്കെ ജീവിച്ചത്, അവർ വരച്ച വരയ്ക്കപ്പുറം പോയിട്ടില്ല, അതിന്റെ ഗുണം ഞങ്ങൾക്കുണ്ട്..’ എന്നൊക്കെ പറയുന്ന രക്ഷിതാക്കളുണ്ട്. കുട്ടികൾ സ്കൂൾ വിട്ടു വന്നാൽ പഠിത്തകാര്യം മാത്രം ചോദിക്കുന്ന പരിചയക്കാരിയായ അമ്മയോട് അവരുടെ മകൾ ചോദിച്ചത് ഇങ്ങനെ: “അമ്മയ്ക്ക് എന്റെ പഠിത്തം, മാർക്ക് അതുമാത്രം അറിഞ്ഞാൽ മതിയോ. മാർക്ക് കൊണ്ടുത്തരുന്ന ഒരു മെഷീൻ ആണോ ഞാൻ.” ടോക്സിക്കായ എല്ലാ മാതാപിതാക്കളോടും അവരുടെ മക്കൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യമാകും അത്.
കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും അവരിലുണ്ടാകുന്ന വ്യതിയാനങ്ങളും സുഹൃദ് ബന്ധങ്ങളും മനസിലാക്കാൻ ശ്രമിക്കാത്ത രക്ഷിതാക്കൾ നല്ല പേരന്റിംഗിന്റെ മാതൃകകളല്ല. സ്വന്തം ഇഷ്ടങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതും പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞാൽ കഴിവില്ലെന്ന രീതിയിൽ താഴ്ത്തിക്കെട്ടി സംസാരിക്കുന്നതുമൊക്കെ കുട്ടികളുടെ സ്വാഭാവരൂപീകരണത്തെ ദോഷമായി ബാധിക്കും.
"നീ ഇങ്ങനെ ചെയ്തു എന്ന് ഞാൻ അച്ഛനോട് പറയും, അച്ഛൻ വരട്ടെ കാണിച്ചു തരാം...’ എന്നൊക്കെ കേൾക്കുന്ന പല കുഞ്ഞുങ്ങളും അച്ഛനെ ഏതോ ഭയങ്കരനായിട്ടായിരിക്കും മനസിൽ കാണുക. ഇത്തരത്തിലുള്ള ആൺകുട്ടികളുടെ മനസിൽ വളരെ ചെറുപ്പം മുതൽ അച്ഛനോട് ഒരകൽച്ച ജനിക്കും. പിന്നീടത് വളർന്നു വളർന്നു തമ്മിൽ മിണ്ടാതാവും.
എല്ലാവരുടെയും തെറ്റിദ്ധാരണ ടോക്സിക് പേരന്റിംഗ് ആണ് യാഥാര്‍ഥ പേരന്റിംഗ് എന്നാണ്. എന്നാല്‍ കൃത്യമായ സ്നേഹവും പരിചരണവും ശ്രദ്ധയും ഉപദേശവും മക്കൾക്ക് കൊടുക്കുകയും എന്തും ഷെയർ ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുകയുമാണ് ചെയ്യേണ്ടത്. മക്കളോടു കൂട്ടുകാരോടെന്ന പോലെ പെരുമാറുകയും തെറ്റുകൾ കണ്ടാൽ മാന്യമായ രീതിയിൽ തിരുത്താൻ ശ്രമിക്കുകയും വേണം.
ടീനേജ് പ്രായത്തിലുള്ള കുട്ടികൾ ബഹുമാനം, ആദരം ഇതൊക്കെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവരെ ഡീൽ ചെയ്യുമ്പോൾ ബഹളം വച്ചു സീൻ ഉണ്ടാക്കിയിട്ടൊന്നും കാര്യമില്ല.
കുട്ടികളാണെങ്കിലും അവർ മറ്റൊരു വ്യക്തിയാണ്. അവരുടെ ഇഷ്ടങ്ങളെ, താത്പര്യങ്ങളെ അംഗീകരിക്കാൻ ശ്രമിക്കുക. ബഹുമാനിക്കാൻ പഠിക്കുക. പുതുതലമുറയോട് ചെയ്യാൻ കഴിയുന്ന നല്ല കാര്യമാകും അത്.മക്കൾ തങ്ങളുടെ ഇഷ്ടത്തിനു ജീവിക്കണമെന്നു ശാഠ്യം പിടിക്കുന്ന രക്ഷാകർത്താക്കളുണ്ട്. പഠിക്കുന്ന കോഴ്സായാലും തെഞ്ഞെടുക്കുന്ന ജോലി ആയാലും തങ്ങൾക്കിഷ്ടപ്പെട്ടതാകണമെന്നു മക്കളെ നിര്ബന്ധിക്കുന്നവർ. ഇവിടെ മക്കളുടെ ഇഷ്ടങ്ങള്‍ ശ്രദ്ധിക്കുന്നേയില്ല. അച്ഛനും അമ്മയ്ക്കും സമൂഹത്തിൽ സ്റ്റാറ്റസ് കിട്ടാൻ വേണ്ടി കുട്ടികളെ മാറ്റിയെടുക്കാൻ ശ്രമിക്കുന്നത് ക്രൂരതയാണ്.
‘എന്റെ ചെറുപ്പത്തിൽ അച്ഛനുമമ്മയും പറയുന്നതു കേട്ടാണു ഞാനൊക്കെ ജീവിച്ചത്, അവർ വരച്ച വരയ്ക്കപ്പുറം പോയിട്ടില്ല, അതിന്റെ ഗുണം ഞങ്ങൾക്കുണ്ട്..’ എന്നൊക്കെ പറയുന്ന രക്ഷിതാക്കളുണ്ട്. കുട്ടികൾ സ്കൂൾ വിട്ടു വന്നാൽ പഠിത്തകാര്യം മാത്രം ചോദിക്കുന്ന പരിചയക്കാരിയായ അമ്മയോട് അവരുടെ മകൾ ചോദിച്ചത് ഇങ്ങനെ: “അമ്മയ്ക്ക് എന്റെ പഠിത്തം, മാർക്ക് അതുമാത്രം അറിഞ്ഞാൽ മതിയോ. മാർക്ക് കൊണ്ടുത്തരുന്ന ഒരു മെഷീൻ ആണോ ഞാൻ.” ടോക്സിക്കായ എല്ലാ മാതാപിതാക്കളോടും അവരുടെ മക്കൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യമാകും അത്.
കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും അവരിലുണ്ടാകുന്ന വ്യതിയാനങ്ങളും സുഹൃദ് ബന്ധങ്ങളും മനസിലാക്കാൻ ശ്രമിക്കാത്ത രക്ഷിതാക്കൾ നല്ല പേരന്റിംഗിന്റെ മാതൃകകളല്ല. സ്വന്തം ഇഷ്ടങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതും പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞാൽ കഴിവില്ലെന്ന രീതിയിൽ താഴ്ത്തിക്കെട്ടി സംസാരിക്കുന്നതുമൊക്കെ കുട്ടികളുടെ സ്വാഭാവരൂപീകരണത്തെ ദോഷമായി ബാധിക്കും.
"നീ ഇങ്ങനെ ചെയ്തു എന്ന് ഞാൻ അച്ഛനോട് പറയും, അച്ഛൻ വരട്ടെ കാണിച്ചു തരാം...’ എന്നൊക്കെ കേൾക്കുന്ന പല കുഞ്ഞുങ്ങളും അച്ഛനെ ഏതോ ഭയങ്കരനായിട്ടായിരിക്കും മനസിൽ കാണുക. ഇത്തരത്തിലുള്ള ആൺകുട്ടികളുടെ മനസിൽ വളരെ ചെറുപ്പം മുതൽ അച്ഛനോട് ഒരകൽച്ച ജനിക്കും. പിന്നീടത് വളർന്നു വളർന്നു തമ്മിൽ മിണ്ടാതാവും.
എല്ലാവരുടെയും തെറ്റിദ്ധാരണ ടോക്സിക് പേരന്റിംഗ് ആണ് യാഥാര്‍ഥ പേരന്റിംഗ് എന്നാണ്. എന്നാല്‍ കൃത്യമായ സ്നേഹവും പരിചരണവും ശ്രദ്ധയും ഉപദേശവും മക്കൾക്ക് കൊടുക്കുകയും എന്തും ഷെയർ ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുകയുമാണ് ചെയ്യേണ്ടത്. മക്കളോടു കൂട്ടുകാരോടെന്ന പോലെ പെരുമാറുകയും തെറ്റുകൾ കണ്ടാൽ മാന്യമായ രീതിയിൽ തിരുത്താൻ ശ്രമിക്കുകയും വേണം.
ടീനേജ് പ്രായത്തിലുള്ള കുട്ടികൾ ബഹുമാനം, ആദരം ഇതൊക്കെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവരെ ഡീൽ ചെയ്യുമ്പോൾ ബഹളം വച്ചു സീൻ ഉണ്ടാക്കിയിട്ടൊന്നും കാര്യമില്ല. കുട്ടികളാണെങ്കിലും അവർ മറ്റൊരു വ്യക്തിയാണ്. അവരുടെ ഇഷ്ടങ്ങളെ, താത്പര്യങ്ങളെ അംഗീകരിക്കാൻ ശ്രമിക്കുക. ബഹുമാനിക്കാൻ പഠിക്കുക. പുതുതലമുറയോട് ചെയ്യാൻ കഴിയുന്ന നല്ല കാര്യമാകും അത്.മക്കൾ തങ്ങളുടെ ഇഷ്ടത്തിനു ജീവിക്കണമെന്നു ശാഠ്യം പിടിക്കുന്ന രക്ഷാകർത്താക്കളുണ്ട്.
പഠിക്കുന്ന കോഴ്സായാലും തെഞ്ഞെടുക്കുന്ന ജോലി ആയാലും തങ്ങൾക്കിഷ്ടപ്പെട്ടതാകണമെന്നു മക്കളെ നിര്ബന്ധിക്കുന്നവർ. ഇവിടെ മക്കളുടെ ഇഷ്ടങ്ങള്‍ ശ്രദ്ധിക്കുന്നേയില്ല. അച്ഛനും അമ്മയ്ക്കും സമൂഹത്തിൽ സ്റ്റാറ്റസ് കിട്ടാൻ വേണ്ടി കുട്ടികളെ മാറ്റിയെടുക്കാൻ ശ്രമിക്കുന്നത് ക്രൂരതയാണ്.
‘എന്റെ ചെറുപ്പത്തിൽ അച്ഛനുമമ്മയും പറയുന്നതു കേട്ടാണു ഞാനൊക്കെ ജീവിച്ചത്, അവർ വരച്ച വരയ്ക്കപ്പുറം പോയിട്ടില്ല, അതിന്റെ ഗുണം ഞങ്ങൾക്കുണ്ട്..’ എന്നൊക്കെ പറയുന്ന രക്ഷിതാക്കളുണ്ട്. കുട്ടികൾ സ്കൂൾ വിട്ടു വന്നാൽ പഠിത്തകാര്യം മാത്രം ചോദിക്കുന്ന പരിചയക്കാരിയായ അമ്മയോട് അവരുടെ മകൾ ചോദിച്ചത് ഇങ്ങനെ: “അമ്മയ്ക്ക് എന്റെ പഠിത്തം, മാർക്ക് അതുമാത്രം അറിഞ്ഞാൽ മതിയോ. മാർക്ക് കൊണ്ടുത്തരുന്ന ഒരു മെഷീൻ ആണോ ഞാൻ.” ടോക്സിക്കായ എല്ലാ മാതാപിതാക്കളോടും അവരുടെ മക്കൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യമാകും അത്.
കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും അവരിലുണ്ടാകുന്ന വ്യതിയാനങ്ങളും സുഹൃദ് ബന്ധങ്ങളും മനസിലാക്കാൻ ശ്രമിക്കാത്ത രക്ഷിതാക്കൾ നല്ല പേരന്റിംഗിന്റെ മാതൃകകളല്ല. സ്വന്തം ഇഷ്ടങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതും പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞാൽ കഴിവില്ലെന്ന രീതിയിൽ താഴ്ത്തിക്കെട്ടി സംസാരിക്കുന്നതുമൊക്കെ കുട്ടികളുടെ സ്വാഭാവരൂപീകരണത്തെ ദോഷമായി ബാധിക്കും.
"നീ ഇങ്ങനെ ചെയ്തു എന്ന് ഞാൻ അച്ഛനോട് പറയും, അച്ഛൻ വരട്ടെ കാണിച്ചു തരാം...’ എന്നൊക്കെ കേൾക്കുന്ന പല കുഞ്ഞുങ്ങളും അച്ഛനെ ഏതോ ഭയങ്കരനായിട്ടായിരിക്കും മനസിൽ കാണുക. ഇത്തരത്തിലുള്ള ആൺകുട്ടികളുടെ മനസിൽ വളരെ ചെറുപ്പം മുതൽ അച്ഛനോട് ഒരകൽച്ച ജനിക്കും. പിന്നീടത് വളർന്നു വളർന്നു തമ്മിൽ മിണ്ടാതാവും.
എല്ലാവരുടെയും തെറ്റിദ്ധാരണ ടോക്സിക് പേരന്റിംഗ് ആണ് യാഥാര്‍ഥ പേരന്റിംഗ് എന്നാണ്. എന്നാല്‍ കൃത്യമായ സ്നേഹവും പരിചരണവും ശ്രദ്ധയും ഉപദേശവും മക്കൾക്ക് കൊടുക്കുകയും എന്തും ഷെയർ ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുകയുമാണ് ചെയ്യേണ്ടത്. മക്കളോടു കൂട്ടുകാരോടെന്ന പോലെ പെരുമാറുകയും തെറ്റുകൾ കണ്ടാൽ മാന്യമായ രീതിയിൽ തിരുത്താൻ ശ്രമിക്കുകയും വേണം.
ടീനേജ് പ്രായത്തിലുള്ള കുട്ടികൾ ബഹുമാനം, ആദരം ഇതൊക്കെ വേണമെന്ന് ആഗ്രഹിക്കുന്നവരാണ്. അവരെ ഡീൽ ചെയ്യുമ്പോൾ ബഹളം വച്ചു സീൻ ഉണ്ടാക്കിയിട്ടൊന്നും കാര്യമില്ല. കുട്ടികളാണെങ്കിലും അവർ മറ്റൊരു വ്യക്തിയാണ്. അവരുടെ ഇഷ്ടങ്ങളെ, താത്പര്യങ്ങളെ അംഗീകരിക്കാൻ ശ്രമിക്കുക. ബഹുമാനിക്കാൻ പഠിക്കുക. പുതുതലമുറയോട് ചെയ്യാൻ കഴിയുന്ന നല്ല കാര്യമാകും അത്.