ഒ​രു സ്ത്രീ​ക്ക് ഏ​ത് ചു​റ്റു​പാ​ടി​ലും ജീ​വി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നെ​നി​ക്ക് തോ​ന്നി​യി​ട്ടു​ണ്ട്. സ​ഹ​ന​ശ​ക്തി അ​ത്ര​ത്തോ​ളം അ​വ​ർ​ക്ക് ഈ​ശ്വ​ര​ൻ ക​നി​ഞ്ഞു ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ പു​രു​ഷ​ന്മാ​ർ ഒ​രു പ്രാ​യം ക​ഴി​ഞ്ഞാ​ൽ അ​വ​രു​ടെ ഭാ​ര്യ​മാ​രെ വ​ല്ലാ​തെ ആ​ശ്ര​യി​ക്കു​ന്നു.

എ​ന്‍റെ മു​ത്ത​ശ​ൻ ദി​വ​സം 20 പ്രാ​വ​ശ്യ​മെ​ങ്കി​ലും മു​ത്ത​ശി​യെ വി​ളി​ക്കു​മാ​യി​രു​ന്നു. മു​ത്ത​ശി​ക്കു വ​യ്യാ​താ​യ​പ്പോ​ൾ, കു​ഞ്ഞു​ങ്ങ​ളെ നോ​ക്കും​പോ​ലെ മു​ത്ത​ശ​ൻ നോ​ക്കു​ന്ന​തു ക​ണ്ടി​ട്ടു​ണ്ട്. ഓ​ർ​മ​ക്കു​റ​വു​മൂ​ലം മു​ത്ത​ശി പ​ല​രെ​യും മ​റ​ന്നു തു​ട​ങ്ങി​യ​പ്പോ​ൾ മു​ത്ത​ശ​നെ മാ​ത്രം ചേ​ർ​ത്ത് നി​ർ​ത്തി​യി​രു​ന്നു. ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ മ​ടി​ക്കു​മ്പോ​ൾ ക​ഞ്ഞി കോ​രി കൊ​ടു​ക്കു​ന്ന​തും ഹോ​ർ​ലി​ക്സ് ഇ​ട്ട പാ​ൽ കു​ടി​പ്പി​ക്കു​ന്ന​തു​മൊ​ക്കെ കാ​ണേ​ണ്ട​താ​യി​രു​ന്നു.


ഇ​ട​യ്ക്ക് താ​ൻ മ​രി​ച്ചു​പോ​കു​മെ​ന്നും മു​ത്ത​ശ​ൻ ഒ​റ്റ​യ്ക്കാ​കു​മെ​ന്നും മു​ത്ത​ശി ഭ​യ​ന്നി​രു​ന്നു. എ​ന്നാ​ൽ, ഒ​രു​ദി​വ​സം എ​ന്‍റെ അ​മ്മ​യോ​ട് സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ മു​ത്ത​ശ​ൻ പെ​ട്ടെ​ന്നു താ​ഴേ​ക്കു വീ​ണു. അ​പ്പോ​ൾ​ത്ത​ന്നെ ആ​ൾ പോ​വു​ക​യും ചെ​യ്തു.

മു​ത്ത​ശി​ക്ക്‌ അ​തൊ​ട്ടും ഉ​ൾ​ക്കൊ​ള്ളാ​നാ​യി​ല്ല. മു​ത്ത​ശ​ന്‍റെ മു​റി​യി​ലൊ​ക്കെ ക​യ​റി​യി​റ​ങ്ങി ന​ട​ന്ന് അ​വി​ട​മെ​ല്ലാം വൃ​ത്തി​യാ​ക്കി തൈ​ല​ക്കു​പ്പി, കു​ഴ​മ്പു​കു​പ്പി, ക​ണ്ണ​ട... എ​ല്ലാം തൂ​ത്തു​തു​ട​ച്ച് വ​യ്ക്കു​മാ​യി​രു​ന്നു മു​ത്ത​ശി. മു​ത്ത​ശ​ൻ ക​ല്യാ​ണം ക​ഴി​ക്കാ​ൻ വ​ന്ന ക​ഥ​ക​ള​ട​ക്കം ഓ​രോ​ന്ന് ഓ​ർ​ത്തെ​ടു​ത്ത് കു​റ​ച്ചു​നാ​ൾ കൂ​ടി ജീ​വി​ച്ചു മു​ത്ത​ശി.