ഇ​ന്ന​ത്തെ പു​തി​യ എ​ഴു​ത്തു​കാ​രു​ടേ​ത് പി​ട​ക്കോ​ഴി​യു​ടെ വി​ധി​യാ​ണ്. മു​ട്ട​യി​ട്ടു​ക​ഴി​ഞ്ഞാ​ൽ പി​ട​ക്കോ​ഴി​ക​ൾ അ​ക്കാ​ര്യം വി​ളി​ച്ചു കൂ​വും. അ​തു മാ​തി​രി​യാ​ണു ഫേ​സ്ബു​ക്കി​ൽ ന​മ്മ​ളെ​ല്ലാം. മാ​സി​ക​യി​ൽ ന​മ്മു​ടെ ഒ​രു ക​വി​ത വ​ന്നാ​ൽ എ​ന്‍റെ ക​വി​ത വ​ന്നേ എ​ന്നു ന​മ്മ​ൾ​ത​ന്നെ വി​ളി​ച്ചു പ​റ​യു​ന്നു. ഇം​ഗ്ലീ​ഷി​ൽ എ​ങ്ങാ​നും വി​വ​ർ​ത്ത​നം ചെ​യ്തു​വ​ന്നാ​ൽ ഒ​ച്ച​കൂ​ടും. ന​മ്മ​ൾ എ​വി​ടെ​യെ​ങ്കി​ലും പോ​യാ​ൽ ആ ​വി​വ​ര​വും തെ​ളി​വു​സ​ഹി​തം വി​ളി​ച്ചു പ​റ​യും.

പു​സ്ത​ക​ങ്ങ​ളു​ടെ പ്ര​ള​യ​മാ​ണി​പ്പോ​ൾ. ഇ​ക്ക​ണ്ട പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങാ​ൻ പ​ണ​മെ​വി​ടെ? ആ​രാ​ണ് ഇ​ന്ന​ത്തെ പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങി വാ​യി​ക്കു​ന്ന​വ​ർ? അ​ത്ര പ​ണ​മു​ള്ള​വ​ർ ആ​രാ​ണ്? വാ​ങ്ങി​യാ​ൽ​ത്ത​ന്നെ ടി​വി കാ​ണ​ൽ, ഫോ​ൺ വി​ളി, സി​നി​മാ കാ​ണ​ൽ, ശൃം​ഗാ​രം, അ​ശ​ന ശ​യ​ന​ങ്ങ​ൾ എ​ല്ലാം​ക​ഴി​ഞ്ഞ് വാ​യി​ക്കാ​ൻ നേ​രം കി​ട്ടു​ന്നു​ണ്ടോ?

ഞാ​ൻ വാ​യി​ക്കാ​ത്ത എ​ത്ര​യോ ഇം​ഗ്ലീ​ഷ് പു​സ്ത​ക​ങ്ങ​ൾ എ​ന്‍റെ അ​ല​മാ​ര​യി​ൽ ഇ​രി​ക്കു​ന്നു. ലോ​കോ​ത്ത​ര​മാ​യ​വ. ആ​ദ്യ​ത്തെ പ​ത്തു​പേ​ജ് ക​ട​ക്കാ​ൻ പ​റ്റാ​ത്ത​തി​നാ​ൽ ഞാ​ൻ വാ​യി​ച്ചു തീ​ർ​ക്കാ​ത്ത കു​റെ മ​ല​യാ​ള പു​സ്ത​ക​ങ്ങ​ളും ഉ​ണ്ട് (എ​ന്‍റെ കു​റ​വും ഉ​ണ്ടാ​കാം). വാ​ക്കു​ക​ളു​ടെ​യെ​ല്ലാം അ​ർ​ഥ​മ​റി​യാം. എ​ന്നി​ട്ടും മ​ന​സി​ലാ​കു​ന്നി​ല്ല. ഒ​രു സ്കോ​പ്പു​മി​ല്ലാ​ത്ത ക​വി​ത​പ്പു​സ്ത​ക​ങ്ങ​ൾ നി​ര​വ​ധി​യു​ണ്ട്.

എ​ഡി​റ്റേ​ഴ്സി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പും ഷാ​ർ​പ്പ് എ​ഡി​റ്റിം​ഗും ഒ​രു കാ​ല​ത്ത് കൃ​തി​ക​ളെ മൂ​ല്യ​വ​ത്താ​ക്കി. പു​തി​യ കാ​ല​ത്തെ പ്ര​സി​ദ്ധീ​ക​ര​ണ സാ​ധ്യ​ത​ക​ൾ മൂ​ലം സാ​ഹി​ത്യം എ​ഡി​റ്റ​റെ ഒ​ഴി​ഞ്ഞു​പോ​കു​ന്നു. നി​രൂ​പ​ക​ർ എ​ഴു​ത്തു​കാ​രെ പു​ക​ഴ്ത്തി ജീ​വി​ക്കു​ന്നു. വി​മ​ർ​ശ​ക​ർ സൈ​ബീ​രി​യ​യി​ൽ ത​ണു​പ്പ​ടി​ച്ച് ചാ​കു​ക​യാ​ണ്.


സൃ​ഷ്ടി​ക​ൾ എ​ല്ലാം ഫാ​ക്ട​റി പ്രോ​ഡ​ക്ട് പോ​ലെ ഒ​രേ രൂ​പം കൈ​ക്കൊ​ള്ളു​ന്നു. സാ​ധ്യ​ത​ക​ളു​ടെ ലോ​കം സ​ത്യ​ത്തി​ൽ പ​രി​മി​തി​ക​ളു​ടെ ലോ​ക​മാ​കു​ന്നു. ഗം​ഭീ​ര ക​വി​ത​ക​ൾ എ​ഴു​തി പ്ര​ശ​സ്ത​രാ​യ വ​ലി​യ ക​വി​ക​ൾ എ​ഴു​തു​ന്ന​തൊ​ന്നും ഏ​ശു​ന്നി​ല്ല. ഇ​തു​മൂ​ലം ചി​ല ക​വി​ക​ൾ നി​ശ​ബ്ദ​ത​യി​ലേ​ക്കോ ചി​ല ക​വി​ക​ൾ നോ​വ​ൽ ര​ച​ന​യി​ലേ​ക്കോ പോ​കു​ന്നു. ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​തെ പു​സ്ത​ക​ങ്ങ​ൾ​ക്കു ര​ക്ഷ​യി​ല്ല.

എ​ഴു​ത്തു​കാ​ർ വാ​യ​ന​ക്കാ​ർ​ക്കു വേ​ണ്ടി എ​ഴു​തു​ന്നു. അ​വ​ർ വാ​യ​ന​ക്കാ​രു​ടെ അ​ടി​മ​ക​ളാ​കു​ന്നു. സാ​ഹി​ത്യം അ​ങ്ങ​നെ അ​ന്ന​ന്ന​ത്തെ ജീ​വി​തം ക​ഴി​ച്ചു​കൂ​ട്ടു​ന്നു. നോ​വ​ലു​ക​ൾ രൂ​പ​ത്തെ പ​രി​ഗ​ണി​ക്കു​ന്നി​ല്ല. എ​ല്ലാ നോ​വ​ലി​സ്റ്റു​ക​ളും ഒ​രു നോ​വ​ൽ സ്വേ​ച്ഛ​യാ എ​ഴു​തും. പി​ന്നെ അ​വ​രെ​ക്കൊ​ണ്ട് വി​പ​ണി എ​ഴു​തി​ക്കും. പു​തു​ക​വി​ത​യു​ടെ മ​ര​ണം സം​ഭ​വി​ച്ചു ക​ഴി​ഞ്ഞു. ആ​യ​തി​നാ​ൽ കൂ​ടു​ത​ലൊ​ന്നും എ​ഴു​തു​ന്നി​ല്ല. കു​റ​ച്ചാ​ളു​ക​ൾ വാ​യി​ച്ചേ​ക്കാം എ​ന്നു​ക​രു​തി കു​റേ​ക്കാ​ലം കൂ​ടി എ​ന്തെ​ങ്കി​ലും എ​ഴു​തും. അ​ത്ര​മാ​ത്രം.