കു​റ​ച്ചു​നാ​ളാ​യി വ​ല്ലാ​ത്തൊ​രു പ​ല്ലു​വേ​ദ​ന തു​ട​ങ്ങി​യി​ട്ട്. മ​ര്യാ​ദ​ക്കൊ​ന്നും ക​ഴി​ക്കാ​ൻ വ​യ്യ. ഡോ​ക്ട​റെ ഒ​ന്ന് ക​ണ്ടാ​ലോ എ​ന്നു തോ​ന്നി​ത്തു​ട​ങ്ങി​യ​ത് അ​ങ്ങ​നെ​യാ​ണ്. ഇ​ട​തു​വ​ശ​ത്തു മു​ക​ൾ​നി​ര​യി​ൽ അ​ങ്ങേ​യ​റ്റ​ത്തു​ള്ള പ​ല്ലി​നാ​ണ് വി​ള​ച്ചി​ൽ. എ​ന്തു സാ​ധ​നം ക​ഴി​ച്ചാ​ലും അ​ങ്ങോ​ട്ടേ​ക്കൊ​രു യാ​ത്ര​യാ​ണ്. അ​വി​ടെ​പോ​യി​രു​ന്നു വി​ശ്ര​മം.

അ​പ്പോ​യ്മെ​ന്‍റ് എ​ടു​ത്തു. കെ​ട്ടി​യോ​നേം കു​ത്തി​പ്പൊ​ക്കി നേ​രേ ഹോ​സ്പി​റ്റ​ലി​ലേ​ക്ക്. വ​ല്ല പോ​ടോ മ​റ്റോ ആ​ണേ​ൽ അ​ട​ച്ചി​ട്ട് എ​ടി​പി​ടീ​ന്ന് തി​രി​ച്ചു വ​രാ​ലോ.

ഭാ​ഗ്യ​ത്തി​ന് ഡോ​ക്ട​ർ ഒ​രു മ​ല​യാ​ളി. അ​തും ലേ​ഡി ഡോ​ക്ട​ർ. നീ​ണ്ടു നി​വ​ർ​ന്നു ക​ട്ടി​ലി​ൽ കി​ട​ന്നു. വാ​യ പ​ര​മാ​വ​ധി 360 ഡി​ഗ്രി​യി​ൽ തു​റ​ന്നു കൊ​ടു​ത്തു. മേ​ൽ​നി​ര​യി​ലെ അ​ങ്ങേ​യ​റ്റ​ത്തു​ള്ള വി​സ്ഡം ടൂ​ത്താ​ണു പ്ര​ശ്നം. അ​തെ​ടു​ത്തു ക​ള​യേ​ണ്ട സ​മ​യം ക​ഴി​ഞ്ഞി​രി​ക്കു​ന്നു.

"ഇ​ത​ങ്ങെ​ടു​ത്തു ക​ള​ഞ്ഞൂ​ടാ​രു​ന്നോ...’ എ​ന്ന് ചോ​ദി​ച്ച് പ്ര​സ്തു​ത പ​ല്ലി​നെ​ക്കു​റി​ച്ച് ഡോ​ക്ട​ർ എ​ന്‍റെ കെ​ട്ടി​യോ​നു ക്ലാ​സെ​ടു​ക്കാ​ൻ തു​ട​ങ്ങി. എ​ന്ത് കു​ന്ത്രാ​ണ്ടം മ​ന​സി​ലാ​യി​ട്ടാ​ണോ എ​ന്തോ ഒ​ക്കെ ത​ല​യാ​ട്ടി കേ​ൾ​ക്കു​ന്ന കെ​ട്ടി​യോ​നെ ക​ണ്ടി​ട്ട് ആ ​കി​ട​പ്പി​ലും എ​നി​ക്ക് ചി​രി​പൊ​ട്ടി.

"ആ​യി​ക്കോ​ട്ടെ. ഒ​രു പ​ല്ല​ല്ലേ പോ​ട്ടെ.. "എ​ന്ന് കെ​ട്ടി​യോ​നും...​കു​ഞ്ഞി​ലേ എ​ന്‍റെ പ​ല്ല് പ​റി​ക്കാ​ൻ മു​ത്ത​ശി കു​റെ പാ​ടു​പെ​ട്ട​തു ഞാ​നോ​ർ​ത്തു. ആ​ടി​യാ​ടി മോ​ണ​യി​ൽ​നി​ന്നു വി​ട്ടു​വ​ന്നാ​ലും ആ​രേം തൊ​ടാ​ൻ സ​മ്മ​തി​ക്കൂ​ല. വീ​ടി​നു ചു​റ്റും മൂ​ന്നു റൗ​ണ്ട് ഓ​ടും. അ​ത​ന്ത​ക്കാ​ലം. ഇ​പ്പോ​ൾ എ​നി​ക്ക് ഭ​യ​ങ്ക​ര ധൈ​ര്യ​മാ.

ഡോ​ക്ട​ർ മ​ര​വി​പ്പി​ക്കാ​ൻ സൂ​ചി എ​ടു​ത്ത​പ്പോ​ൾ കെ​ട്ടി​യോ​ൻ പ​റ​ഞ്ഞു: ‘ഒ​രു മി​നി​റ്റ്, ഞാ​ൻ പു​റ​ത്ത് നി​ൽ​ക്കാം...’ എ​ന്തൊ​രു ധൈ​ര്യം..!

ആ​ൾ പു​റ​ത്തി​റ​ങ്ങി​യ​തും ന​ഴ്സി​ന്‍റെ ക​മ​ന്‍റ്. "ഈ ​ചേ​ട്ട​നെ ലേ​ബ​ർ റൂ​മി​ൽ ക​യ​റ്റ​ണ​മാ​രു​ന്നു...’ ഞാ​ൻ ചി​രി അ​ട​ക്കു​ന്ന​തി​നി​ടെ ഡോ​ക്ട​ർ സ്ക്രൂ ​പോ​ലെ​യു​ള്ള സാ​ധ​നം​കൊ​ണ്ട് പ​ല്ലി​ലി​ട്ട് ഒ​രു തി​രി​ക്ക​ൽ. വാ​യി​ൽ​നി​ന്ന് എ​ന്തോ ഊ​രി​പ്പോ​കു​ന്ന​പോ​ലെ എ​നി​ക്കു തോ​ന്നി. എ​ന്നാ​ൽ, വേ​ദ​ന​യൊ​ന്നും തോ​ന്നി​യ​തു​മി​ല്ല. പ​ല്ല് എ​ടു​ക്കു​ന്ന​തി​ന് മു​ൻ​പു​ള്ള എ​ന്തോ പ​രി​പാ​ടി​യാ​ണെ​ന്നാ​ണ് എ​നി​ക്ക് തോ​ന്നി​യ​ത്.. "പ​ല്ലു പ​റി​ക്കു​ന്നി​ല്ലേ...’ എ​ന്ന് ഞാ​ൻ ചോ​ദി​ച്ച​പ്പോ​ൾ ദാ ​എ​ടു​ത്ത​ല്ലോ എ​ന്നു പ​റ​ഞ്ഞ​വ​ർ കാ​ണി​ച്ചു ത​ന്നു.

ന​ല്ല നീ​ള​മു​ള്ള ഒ​രെ​ണ്ണം. വി​ല്ല​നെ പോ​ലെ അ​വ​ന​ങ്ങ​നെ ഞെ​ളി​ഞ്ഞു​നി​ൽ​ക്കു​ന്നു.. റൂ​മി​ന് പു​റ​ത്തി​റ​ങ്ങി കെ​ട്ടി​യോ​നെ നോ​ക്കി വി​ജ​യ​ശ്രീ​ലാ​ളി​ത​യാ​യി മൊ​ഴി​ഞ്ഞു: ‘വാ.. ​പോ​കാം’.

‘ഇ​ത്ര പെ​ട്ടെ​ന്ന് ക​ഴി​ഞ്ഞോ...?’ കെ​ട്ടി​യോ​ന്‍റെ ചോ​ദ്യം. പി​ന്നി​ല്ലേ, ഞാ​നാ​രാ മോ​ൾ...’ മൊ​ബൈ​ലി​ൽ വി​സ്ഡം ടൂ​ത്ത് സേ​ർ​ച്ച് ചെ​യ്യു​ന്ന കെ​ട്ടി​യോ​നെ നോ​ക്കി ഞാ​ൻ ക​ണ്ണി​റു​ക്കി. ഹാ​വൂ.. സ​മാ​ധാ​നം.. നാ​ളു​ക​ളാ​യു​ള്ള വേ​ദ​ന​യ്ക്ക് ആ​ശ്വാ​സം കി​ട്ടി​യ​ല്ലോ. പോ​കു​ന്ന വ​ഴി​ക്ക് ഐ​സ് ക്രീ​മും കി​ട്ടും. ഡോ​ക്ട​ർ പ​റ​ഞ്ഞി​ട്ടു​ണ്ടേ... ഇ​ഷ്ടം പോ​ലെ ഐ​സ് ക്രീം ​ക​ഴി​ച്ചോ​ളാ​ൻ..!