പ​തി​നാ​റാം നൂ​റ്റാ​ണ്ടി​ൽ പോ​ർ​ച്ചു​ഗീ​സു​കാ​രോ​ടൊ​പ്പം ക​ട​ൽ​ക​ട​ന്നു​വ​ന്ന​വ​നാ​ണു ത​ക്കാ​ളി. ഭാ​ര​തീ​യ ഭ​ക്ഷ​ണ​ങ്ങ​ളി​ൽ ഇ​വ​ൻ സ​ർ​വ​സാ​ധാ​ര​ണ​മാ​യി​ട്ട് 200 വ​ർ​ഷ​ങ്ങ​ളേ ആ​യി​ട്ടു​ള്ളൂ. പ​ച്ച​ക്ക​റി​ക്ക​ട​യി​ൽ സു​ല​ഭ​മാ​യ​തു​കൊ​ണ്ടും പ​ഴ​ക്ക​ട​ക​ളി​ൽ ല​ഭി​ക്കാ​റി​ല്ലാ​ത്ത​തു​കൊ​ണ്ടും പ​ച്ച​ക്ക​റി​യാ​യി​പ്പോ​യ പ​ഴം!

വി​ദേ​ശി​യാ​യ​തു​കൊ​ണ്ട് പേ​രും പെ​രു​മ​യും ഗ​മ​യും ഗ​രി​മ​യു​മൊ​ക്കെ​യു​ണ്ട് ത​ക്കാ​ളി​പ്പ​ഴ​ത്തി​ന്. വി​റ്റാ​മി​നു​ക​ൾ (എ, ​സി, കെ, ​ബി9) ധാ​തു​മൂ​ല​ക​ങ്ങ​ൾ (പൊ​ട്ടാ​സ്യം, മാം​ഗ​നീ​സ്, കോ​പ്പ​ർ), നി​രോ​ക്സീ​കാ​രി​ക​ൾ (ലൈ​കോ​പീ​ൻ)... അ​ങ്ങ​നെ പ​ല​പ​ല ഗു​ണ​ങ്ങ​ൾ ത​ക്കാ​ളി പ്ര​ദാ​നം ചെ​യ്യു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ.

ത​ക്കാ​ളി പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ത് പ്ര​ധാ​ന​മാ​യും പു​ളി ര​സം കി​ട്ടാ​നാ​ണ്. കൃ​ത്രി​മ​വും അ​ല്ലാ​ത്ത​തു​മാ​യ ഫു​ഡ് ക​ള​റു​ക​ൾ ക​ല​ർ​ന്ന ടൊ​മാ​റ്റോ സോ​സ് പു​തു​ത​ല​മു​റ​ഭ​ക്ഷ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ​തി​നാ​ൽ അ​ത് ഇ​ട​യ്ക്കി​ടെ ക​ഴി​ക്കാ​ത്ത​വ​ർ വി​ര​ള​മാ​യി​രി​ക്കു​ന്നു.

കൈ​യി​ൽ അ​ഴു​ക്കാ​ക്കാ​ത്ത സു​ന്ദ​ര​നാ​യ ത​ക്കാ​ളി​പ്പ​ഴം വ​ന്നു​ക​യ​റി​ശേ​ഷം അ​ടു​ക്ക​ള​ക​ളി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​കേ​ണ്ടി വ​ന്ന​ത്, പ​ച്ച​യ്ക്ക് പ​റ​ഞ്ഞാ​ൽ ഇ​റ​ക്കി വി​ട്ട​ത് ഇ​ന്ത്യ​യി​ൽ ക്രി​സ്തു​വി​നും 2,000 വ​ർ​ഷ​ം മു​ൻ​പു​മു​ത​ൽ ഉ​പ​യോ​ഗി​ച്ചു വ​ന്നി​രു​ന്ന ന​മ്മു​ടെ വാ​ള​ൻ പു​ളി​യെ​യാ​ണ്. പോ​ഷ​ക​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ വി​ദേ​ശി​യാ​യ ത​ക്കാ​ളി​യേ​ക്കാ​ൾ എ​ത്ര​യോ​പ​ടി​ക​ൾ മു​ന്നി​ലാ​ണ് ത​നി​നാ​ട​ൻ വാ​ള​ൻ​പു​ളി.


വാ​ള​ൻ പു​ളി​യി​ലെ "Procyanidin' എ​ന്ന നി​രോ​ക്സീ​കാ​രി ത​ക്കാ​ളി​യി​ലെ ലൈ​കോ​പീ​ൻ എ​ന്ന നി​രോ​ക്സീ​കാ​രി​യെ​ക്കാ​ൾ ഏ​റെ മു​ന്നി​ലാ​ണ്. ക​ര​ളി​നെ​യും വൃ​ക്ക​ക​ളെ​യും സം​ര​ക്ഷി​ക്കാ​നും വാ​ള​ൻ​പു​ളി​യി​ലെ ഘ​ട​ക​ങ്ങ​ൾ​ക്കാ​കു​മാ​യി​രു​ന്നു.

ത​ക്കാ​ളി​യെ അ​പേ​ക്ഷി​ച്ച് പൊ​ട്ടാ​സ്യ​വും ഓ​ക്സ​ലേ​റ്റും വ​ള​രെ കു​റ​വാ​യ വാ​ള​ൻ​പു​ളി​യി​ലെ സി​ട്രേ​റ്റ് എ​ന്ന പോ​ഷ​കം വൃ​ക്ക​ക​ളി​ൽ ക​ല്ലു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കു​റ​യ്ക്കു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്. ത​ക്കാ​ളി​യി​ൽ ഓ​ക്സ​ലേ​റ്റും പൊ​ട്ടാ​സ്യ​വും കൂ​ടു​ത​ലാ​ണ്. സി​ട്രേ​റ്റ് ഇ​ല്ല​താ​നും.

വെ​ളി​ച്ചെ​ണ്ണ​യെ കൈ​വി​ട്ട​തു​പോ​ലെ വാ​ള​ൻ​പു​ളി​യെ​യും കൈ​വി​ട്ടു ന​മ്മ​ൾ. ഇ​ന്ന് വാ​ള​ൻ​പു​ളി പി​ച്ച​ള​പ്പാ​ത്ര​ങ്ങ​ളും ഓ​ട്ടു​വി​ള​ക്കു​ക​ളും മി​നു​ക്കാ​നും, പു​ളി​മു​ട്ടി​ക​ൾ ഇ​റ​ച്ചി​വെ​ട്ടാ​നും, പു​ളി​വി​റ​ക് കു​ഴി​മ​ന്തി വേ​വി​ക്കാ​നും, നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള പു​ളി​മ​ര​ങ്ങ​ൾ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​റി​ച്ചു മാ​റ്റ​പ്പെ​ടാ​നും മ​റ്റും വി​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.