ആശയക്കുഴപ്പം നിമിത്തം വൈറലാകുന്ന "മരണത്തിന്റെ പടികള്‍'
Wednesday, November 20, 2024 3:29 PM IST
ചവിട്ടുപടികള്‍ സര്‍വസാധാരണമാണല്ലൊ. വളരെ ഉയരമുള്ളതും വളരെ കുറച്ച് മാത്രമുള്ളതുമായ നിരവധി പടികള്‍ നമുക്ക് കാണാന്‍ കഴിയും. പലര്‍ക്കും പടികളില്‍ കയറി ഉയരെ നിന്നും കാഴ്ചകള്‍ കാണാന്‍ ഇഷ്ടമാണുതാനും.
പല ബഹുനില കെട്ടിടങ്ങളിലും മറ്റും ഇവയ്ക്ക് പകരമൊ ഇവയ്ക്കൊപ്പമൊ ലിഫ്റ്റുകളെയും എസ്കലേറ്ററുകളെയും കാണാന്‍ കഴിയും. അതിനാല്‍ ഇന്ന് ലോകത്ത് വളരെ കുറച്ച് ആളുകള്‍ മാത്രമേ പടികള്‍ കയറുന്നുള്ളൂ. എന്നിരുന്നാലും പുറംലോകത്ത് ഏറ്റവും കാണാന്‍ കഴിയുന്നത് പടികള്‍ തന്നെയാണ്.
എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ എത്തിയ കുറച്ചു പടികള്‍ അതിന്റെ പ്രത്യേക രൂപകല്പന നിമിത്തം ഇപ്പോൾ ചര്‍ച്ചയായിരിക്കുന്നു. ഈ ചിത്രത്തെ "മരണത്തിന്റെ പടികള്‍' എന്നാണ് അമേരിക്കന്‍ ജേണല്‍ ഓഫ് എമര്‍ജന്‍സി മെഡിസിന് വിശേഷിപ്പിച്ചത്. അമേരിക്കന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഓരോ വര്‍ഷവും ഒരു ദശലക്ഷത്തിലധികം ആളുകള്‍ക്ക് പടിയില്‍ നിന്ന് വീണ് മരിക്കുന്നുണ്ടത്രെ.
ഗോവണിപ്പടികളില്‍ സുരക്ഷിതമായി നടക്കേണ്ടതിന്റെ പ്രാധാന്യമാണ് റിപ്പോര്‍ട്ട് ഉയര്‍ത്തിക്കാട്ടുന്നത്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ചിത്രം എല്ലാവരെയും ഞെട്ടിച്ചു. ആശയക്കുഴപ്പത്തിലാക്കുന്ന ഈ പടവുകള്‍ പറയുന്നത് ഓരോ ചുവടും അതീവ ജാഗ്രതയോടെ വേണം വയ്ക്കാൻ എന്നാണ്. ഒരൊറ്റ തെറ്റ് മനുഷ്യനെ ഇല്ലാതാക്കുമല്ലൊ. ജീവിതം ഒന്നേയുള്ളല്ലൊ...