പ്രതിവര്‍ഷം 30 കോടി ശമ്പളം, സ്വിച്ച് ഓഫാണ് ജോലി; എന്നിട്ടും ആളില്ല
Saturday, November 16, 2024 2:19 PM IST
നല്ല ജോലി അതിനൊത്ത ശമ്പളം ഇതൊക്കെ എല്ലാവരുടെയും കനവാണല്ലൊ. അങ്ങനെ സമ്പാദിച്ച് നല്ലനിലയിലെത്തി കുടുംബത്തെയും പ്രിയപ്പെട്ടവരെയും കരുതണമെന്നാണ് അവര്‍ ആഗ്രഹിക്കുക. എന്നാല്‍ പലപ്പോഴും അധ്വാനം കൂടുകയും ശമ്പളം കുറയുകയും ആണ് സംഭവിക്കുക.
പക്ഷേ ഈ പറയാന്‍ പോകുന്ന കഥയില്‍ ഉള്ളത് വലിയ ശമ്പളം ഉണ്ടായിട്ടും പണിക്ക് ആളെ കിട്ടാത്ത കാര്യമാണ്. ലക്ഷങ്ങള്‍ അല്ല കോടികളാണ് ശമ്പളം. കൃത്യമായി പറഞ്ഞാല്‍ പ്രതിവര്‍ഷം 30 കോടി രൂപ (ഏകദേശം 3.6 മില്യണ്‍ ഡോളര്‍). അതും ലൈറ്റ് ഓണാക്കലും ഓഫാക്കലും മാത്രമാണ് ജോലി. ആ ജോലിക്കാണ് ആളെ കിട്ടാത്ത്.
അതിനുകാരണം ഈ ജോലിയുടെ ഇടമാണ്. ഈജിപ്തിലെ അലക്സാണ്ട്രിയ തുറമുഖത്തിനടുത്തുള്ള ഫാറോസ് ദ്വീപില്‍ സ്ഥിതി ചെയ്യുന്ന വിളക്കുമാടം സൂക്ഷിപ്പുകാരന് എന്ന തസ്തികയാണിത്. വെറുത ലൈറ്റ് ഇടണം പിന്നെ അണയ്ക്കണം. എന്നാല്‍ ജൂമോണ് ലൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത് കടലിന്റെ നടുവിലായാണ്.
ആഴ്ചകളോളം ഒറ്റയ്ക്ക് വേണം അവിടെ ഇരിക്കാന്‍. പലപ്പോഴും കൊടുങ്കാറ്റടിക്കാറുണ്ട്. കടല്‍ തിരമാലകള്‍ വിളക്കുമാടത്തെ പൂര്‍ണമായും വിഴുങ്ങും. ഈ അവസ്ഥകളില്‍ പോലും ലൈറ്റ് പ്രവര്‍ത്തിപ്പിക്കുന്ന കാര്യം ജീവനക്കാരന് ഉറപ്പാക്കണം. ജീവന് അപകടത്തിലാവാനുള്ള സാധ്യത കൂടുതലാണ്. അതിനാലാണ് ആരും ഈ ജോലിയ്ക്കായി മുതിരാത്തത്.
ആളുകളില്‍ നിന്നും സമൂഹത്തില്‍ നിന്നും വളരെ അകലെ കടലിന് നടുവില്‍ ഒരു വിളക്ക് മാടത്തില്‍ എത്രനാള്‍ ഒരാള്‍ക്ക് കഴിയുവാനാകും. മാത്രമല്ല ഇതിനിടയില്‍ അപകടം പിണഞ്ഞാല്‍ ഉടനെയെങ്ങും സഹായം ലഭിക്കില്ല. വര്‍ഷം മുഴുവനും ചില പ്രത്യേക അവസരങ്ങളില്‍ മാത്രമാണ് കീപ്പര്‍ അവരുടെ ബോസുമായി ഇടപഴകുന്നത്.
ഈ സാമൂഹിക സമ്പര്‍ക്കത്തിന്റെ അഭാവം കടുത്ത ഏകാന്തതയിലേക്ക് നയിച്ചേക്കാം, ഇത് മാനസികാരോഗ്യത്തെ ബാധിക്കും. ആകെയുള്ള കാര്യം എപ്പോഴും ജോലി ചെയ്യേണ്ടതില്ല. ഇഷ്ടംപോലെ മീന്‍ പിടിക്കാം. എത്രവേണമെങ്കിലും ഉറങ്ങാം. സമയമറിയാതെ കടലിന്റെ കഥകള്‍ കേള്‍ക്കാം എന്നുള്ളതാണ്. അത്തരം മാനസികാവസ്ഥയുള്ളവരുടെ പറുദീസയാണ് ഈ ജോലി.
അലക്സാണ്ട്രിയയിലെ ഫാറോസ് ഏതെങ്കിലും വിളക്കുമാടം മാത്രമല്ല; ഇത് ലോകത്തിലെ ആദ്യത്തെ വിളക്കുമാടവും പുരാതന എഞ്ചിനീയറിംഗിന്റെ പ്രതീകവുമാണ്. അലക്സാണ്ട്രിയയിലെ തിരക്കേറിയ തുറമുഖത്തേക്ക് കപ്പലുകളെ സുരക്ഷിതമായി നയിക്കാനും വലിയ പാറകളില്‍ ഇടിക്കാതിരിക്കാനും വേണ്ടിയാണ് ഇത് നിര്മച്ചത്.