വിലയറിയാതെ വാതില്‍പ്പടിയില്‍ ഒരുപാട് കാലം; ജോണ്‍ ഗോര്‍ഡന്റെ പ്രതിമ
Friday, November 15, 2024 3:21 PM IST
നമ്മുടെ കണ്ണിന് മുന്നിലുള്ള പലതിന്റെയും വില അന്നേരം പലര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല. ചിലപ്പോള്‍ കൈവിട്ടുപോലയ ശേഷമായിരിക്കും പലര്‍ക്കും ഇത് മനസിലാവുക. അന്നാളുകളത്രയും ഈ സാധാനം ചെളിയിലൊ ചവറ്റുകുട്ടയിലൊ ഒക്കെ ആയിരിക്കും ഉണ്ടായിരിക്കുക.
സ്കോട്ട്ലന്‍ഡിലുള്ള ചരിത്രപ്രസിദ്ധമായ ഒരു മാര്‍ബിള്‍ പ്രതിമയുടെ കാര്യവും അങ്ങനെതന്നെയാണ്. കാലങ്ങളോളം പാര്‍ക്ക് ഡോര്സ്റ്റോപ്പായി ഈ പ്രതിമ ഉപയോഗിരുന്നു. ഇന്വര്ഗോര്ഡന് കമ്മ്യൂണിറ്റി കൗണ്‍സില്‍ 1930-കളില്‍ ആണത്രെ ഇത് വാങ്ങിയത്. ഡോര്സ്റ്റോപ്പായി ഉപയോഗിക്കാനായി വെറും ആറു ഡോളറിനാണ് ഈ പ്രതിമ അവര്‍ വാങ്ങിയത്. അതായാത് ഏകദേശം 506 രൂപയ്ക്ക്.
വാസ്തവത്തില്‍ 27 കോടി രൂപ വിലയുള്ളതാണത്രെ ഈ പ്രതിമ. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഫ്രഞ്ച് ശില്പിയായ ആദം ബൗച്ചാര്ഡാണ് ഇത് നിര്‍മിച്ചത്. അക്കാലത്തെ പ്രശസ്ത ഭൂവുടമയും രാഷ്ട്രീയക്കാരനുമായ ജോണ്‍ ഗോര്‍ഡന്റെ പ്രതിമയാണ് ഇത്.
2017-ല്‍ ലോസ് ഏഞ്ചല്‍സിലെ ഗെറ്റി മ്യൂസിയത്തിലേക്ക് പ്രതിമയെ മാറ്റി. നിലവില്‍ പ്രതിമ വില്ക്കാന് കമ്പനി തീരുമാനിച്ചു. എന്നാല്‍ സംഗതി കോടതി കയറി. ഒടുവില്‍ ഇത് ലേലത്തിന് വയ്ക്കാനുള്ള അവകാശം ഉടമകള്‍ക്ക് കോടതി നല്‍കിയതായാണ് വിവരം.
സമാനമായ ഒരു കേസ് 2018-ല്‍ സംഭവിച്ചിരുന്നു. സെന്‍ട്രല്‍ മിഷിഗണ്‍ സര്‍വകലാശാലയില്‍ ഒരു പാറ കണ്ടെത്തി, അത് ആദ്യം സാധാരണമാണെന്ന് കരുതി വാതില്ക്കല് ഉപയോഗിച്ചൂ. നിരവധി പതിറ്റാണ്ടുകളായി പാറയുടെ പ്രാധാന്യം ആരും മനസിലാക്കിയിരുന്നില്ല.
പിന്നീടാണ് പതിറ്റാണ്ടുകളില്‍ ഒരിക്കല്‍ മാത്രം വീഴുന്ന അപൂര്‍വ ഉല്‍ക്കാശിലയുടെ ഭാഗമാണിതെന്ന് ഗവേഷകര്‍ കണ്ടെത്തിയത്. ഇത് പിന്നീട് 75,000 ഡോളറിന് അഥവാ ഏകദേശം 63 ലക്ഷം രൂപയ്ക്ക് വിറ്റുപോവുകയായിരുന്നു.