ട്രംപിന്റെ വിജയവും "അക്വാ ടോഫാന'യുടെ വരവും; അമേരിക്കൻ സ്ത്രീകള്‍ ചര്‍ച്ചയാക്കുന്നു
Tuesday, November 12, 2024 12:20 PM IST
നവംബര്‍ അഞ്ചിന് നടന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപ് വലിയ വിജയമാണല്ലൊ നേടിയത്. ട്രംപ് എന്ത് മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന ആകാംക്ഷയും ആശങ്കയും ലോകമെമ്പാടുമുണ്ട്.
എന്നാല്‍ അമേരിക്കന്‍ സ്ത്രീകള്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ഈ വിജയമൊ കമല ഹാരീസിന്റെ പരാജയമൊ അല്ല. മറിച്ച് ഗര്‍ഭച്ഛിദ്രത്തിനുള്ള തങ്ങളുടെ അവകാശമാണ്. ട്രംപിന്റെ വിജയം രാജ്യത്തെ ലിബറലുകളെ ഭയപ്പെടുത്തുന്നു. പ്രത്യുല്പാദന അവകാശങ്ങളെ ഹനിക്കുമെന്ന ഭയം പല സ്ത്രീകള്‍ക്കുമുണ്ട്.
ഗര്‍ഭച്ഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം അവസാനിപ്പിച്ചുകൊണ്ട് 2022-ല്‍ യുഎസ് സുപ്രീം കോടതി റോ വി വേഡിനെ അസാധുവാക്കിയിരുന്നു. യുഎസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെഡി വാന്‍സും ദേശീയ ഗര്‍ഭച്ഛിദ്ര നിരോധനത്തെ നേരത്തെ പിന്തുണച്ചിരുന്നു. എന്നിരുന്നാലും, ഫെഡറല്‍ ഗര്‍ഭച്ഛിദ്ര നിരോധനം വീറ്റോ ചെയ്യുമെന്ന് ട്രംപ് പറയുന്നു.
ഈ ആശങ്കള്‍ക്കിടയിലാണ് സമൂഹ മാധ്യമങ്ങളില്‍ മാട്ഗ മൂവ്മെന്റ് നാള്‍ക്കുനാള്‍ ശക്തിപ്പെടുന്നത്. "മേക്ക് അക്വാ ടോഫാന ഗ്രേറ്റ് എഗെയ്ന്' എന്നതിന്റെ ചുരുക്കപ്പേരിലുള്ള ഈ പ്രസ്ഥാനം ഒരേ സമയം ഗൗരവകരവും അപകടകരവുമായ സൂചനയാണ് നല്‍കുന്നത്. അമേരിക്കന്‍ സസ്ത്രീകള് ശക്തിയായി ഉയര്‍ത്തുന്ന ഈ ടോഫാന ആരാണെന്ന് അറിയേണ്ടെ...
17-ാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ജീവിച്ചിരുന്ന സ്ത്രീയാണ് ഗിയുലിയ ടോഫാന. അക്കാലത്ത് വിവാഹമോചനം സാധ്യമല്ലായിരുന്നു. അതിനാല്‍ത്തന്നെ ധാരാളം സ്ത്രീകള്‍ ഉപദ്രവിക്കപ്പെട്ടിരുന്നു. ഹിസ്റ്റോറിയ മാഗസിന് പറയുന്നതനുസരിച്ച്, ഉപദ്രവിക്കുന്ന ഭര്ത്താക്കന്മാരില് നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ടോഫാന വിഷം വിറ്റു.
ഇറ്റലിയിലുടനീളം 600ല്‍ പരം പുരുഷന്മാര് ഇത്തരത്തില്‍ കൊല്ലപ്പെട്ടു. ഇവരില്‍ പ്രഭുക്കന്മാര് മുതല്‍ സാധാരണക്കാര്‍വരെ ഉണ്ടായിരുന്നു. രുചിയും മണവുമില്ലാത്ത "അക്വാ ടോഫാന' എന്നറിയപ്പെടുന്ന ബ്രൂ ആര്‍സെനിക്, ബെല്ലഡോണ, ലെഡ് എന്നിവയുടെ മിശ്രിതമായിരുന്നു ടോഫാന കണ്ടെത്തിയ വിഷം.
വിഷദ്രാവകം തിരിച്ചറിയാതിരിക്കാന്‍ സാധാരണ സൗന്ദര്യവര്‍ധക കുപ്പികളില്‍ ആണ് ഇത് സൂഷിച്ചിരുന്നത്. ഈ മരണങ്ങള്‍ക്ക് പിന്നില്‍ ടോഫാന ആണെന്ന് തിരിച്ചറിഞ്ഞ അധികാരികള്‍ 1659-ല്‍ റോമിലെ കാംപോ ഡി ഫിയോറിയില്‍ വച്ച് അവരെ പിടികൂടി വധിച്ചു.
എന്നാല്‍ സ്ത്രീ വിമോചനത്തെക്കുറിച്ചും അടിച്ചമര്‍ത്തല്‍ സാഹചര്യങ്ങളില്‍ നിന്നും സ്വാതന്ത്ര്യം നേടാനുള്ള സാധ്യതയെക്കുറിച്ചും ഉള്ള സമകാലിക ചര്‍ച്ചകളില്‍ ഗിയുലിയ ടോഫാനയും "അക്വാ ടോഫാന'യും നിറഞ്ഞുനില്‍ക്കുകയാണ്. സ്ത്രീകൾ പ്രതീകാത്മക "അക്വാ ടോഫാന' തയാറാക്കുന്ന നിരവധി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ എത്തുന്നുണ്ട്....