ഒരു വലിയ ഇലക്കൂമ്പാരത്തിനടിയിലെ ശവകുടീരം; വീട്ടുടയോന്‍ പകച്ചുനില്‍ക്കുകയാണ്
Monday, September 2, 2024 3:08 PM IST
എല്ലാവരും ഏറ്റവും ഇഷ്ടപ്പെടുന്ന ഒരിടമാണല്ലൊ വീട്. പലരും വളരെ അധ്വാനിച്ചാണ് ഒരു വീട് സ്വന്തമാക്കുന്നത്. ചിലര്‍ അതിനെ പൂന്തോട്ടമൊക്കെ ഒരുക്കി അലങ്കരിക്കും. അങ്ങനെ അലങ്കരിച്ച ഒരാള്‍ പിന്നീട് പൂന്തോട്ടമൊന്ന് വൃത്തിയാക്കിയപ്പോള്‍ ആകെയൊന്ന് ഞെട്ടി.
കാരണം അവിടെ ഒരു ശവകുടീരം കണ്ടെത്തി. ന്യൂയോര്‍ക്കിലാണ് സംഭവം. ഇവിടൊരാള് തനിക്ക് താമസിക്കാനായി വാങ്ങിയ പുതിയ വീട് വൃത്തിയക്കുകയായിരുന്നു. അന്നേരം പൂന്തോട്ടത്തില്‍ ഒരു വലിയ ഇലക്കൂമ്പാരം കാണുവാനിടയായി.
അത് വൃത്തിയാക്കിവന്നപ്പോള് ഞെട്ടി. കാരണം അപ്രതീക്ഷിതമായി കല്ലറ അവിടെയുണ്ടായിരുന്നു. പരിശോധിച്ചപ്പോള്‍ "സി. സ്റ്റാഡ്മില്ലര്. 1872 - 1938' എന്നതില്‍ കണ്ടെത്തി. കരോലിന് സ്റ്റാഡ്മില്ലര് എന്നയാളുടേതായിരുന്നു ആ ശവകുടീരം. തന്റെ 65-ാം വയസില്‍ ന്യൂയോര്‍ക്കില്‍വച്ച് മരണപ്പെട്ട ആളാണ് അദ്ദേഹം.
എന്നാല്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം ഈ വീട്ടിലല്ലാതെ ഫസ്റ്റ് മെത്തഡിസ്റ്റ് ചര്‍ച്ച് സെമിത്തേരിയില്‍ അടക്കം ചെയ്യപ്പെട്ട ആളായിരുന്നു അദ്ദേഹം. അതായത് ഈ ശവകുടീരം മോഷ്ടിക്കപ്പെട്ടതാണെന്ന്. ഇക്കാര്യം മനസിലാക്കിയ വീട്ടുടമ പള്ളിയിലെ അധികൃതരെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാലതത്ര വിജയമായില്ല.
ചുരുക്കത്തില്‍ തന്റെ കിടപ്പ്മുറിയില്‍ നിന്നും വെറും ഏഴടി അകലെയുള്ള ശവക്കല്ലറ നോക്കി ഉറക്കം പോയിരിക്കുകയാണ് ഒരു മനുഷ്യനിപ്പോൾ...
Found a tombstone on my property of my new house I just bought. What do I do now?
byu/Low_Asparagus9273 inAllThatIsInteresting