"ഐഷിതെരു'; പുരിയിലെ ഒരു ജാപ്പനീസ് ഇന്ത്യന്‍ പ്രണയകഥ
Monday, July 29, 2024 12:46 PM IST
പ്രണയം അന്ധമാണെമന്നും കാത്തിരിപ്പാണെന്നുമൊക്കെ കേട്ടിട്ടുരിക്കുമല്ലൊ. നമുക്ക് ചുറ്റും ഇത്തരം വാചകങ്ങളെ അന്വര്‍ഥമാക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ പറയാന്‍ പോകുന്നത് പ്രണയം ആഗോളവത്ക്കരിക്കപ്പെട്ട കഥയാണ്.
സംഗതി രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ സംഭവിച്ചതാണ്. ഈ കഥ നാട്ടുകാരോട് പറഞ്ഞത് ഈ പ്രണയിതാക്കളുടെ മകനും. ഒഡീഷയിലെ പുരിയില്‍ ഒരു ഹോട്ടല്‍ ആണ് "ലവ് ആന്‍ഡ് ലൈഫ്'. ഈ ഹോട്ടല്‍ ഉടലെടുത്തതിന് പിന്നില്‍ ഒരു പ്രണയമുണ്ടത്രെ.
അതിലെ നായകന് ഇന്ത്യക്കാരനും നായിക ജപ്പാന്‍കാരിയുമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോളജ് വിദ്യാര്‍ഥിയായിരിക്കെ ലോകം ചുറ്റുന്ന സമയത്താണ് ജാപ്പനീസ് യുവതി പുരിയിലെത്തുന്നത്. ബിരുദം നേടിയ ശേഷം, അവള് പുരിയില്‍ സ്ഥിരതാമസമാക്കാനും തന്റെ പുസ്തകം പൂര്‍ത്തിയാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനിച്ചു.
എന്നാല്‍ ഒരു വരുമാന സ്രോതസ് ആവശ്യമായിരുന്നു. അതിനാല്‍, ജാപ്പനീസ് ടൂറിസ്റ്റുകള്‍ക്കായി ഒരു ഹോട്ടല്‍ നിര്‍മിക്കാന്‍ യുവതി ആഗ്രഹിച്ചു. എന്നാല്‍ നമ്മുടെ നാട്ടില്‍ സ്ഥലം വാങ്ങാന വിദേശികള്‍ക്ക് കഴിയില്ലല്ലൊ. അങ്ങനെ അവര്‍ ഒരു ഇന്ത്യക്കാരനെ കണ്ടെത്തി പ്രണയിച്ച് വിവാഹം കഴിച്ചു.
പിന്നീട് അവര്‍ ഒരു ഹോട്ടല്‍ തുടങ്ങി. അതിന് "ലവ് ആന്‍ഡ് ലൈഫ്' എന്ന് പേരിട്ടു. ആ ഹോട്ടല്‍ ഇന്നും പുരിയിലുണ്ട്. അവരുടെ പ്രണയം ഇന്നും അതേ തോതില്‍ തുടരുന്നതായി മകന് സമീര്‍ റിഷു മൊഹന്തി കുറിയ്ക്കുന്നു.
വൈറലായി മാറിയ പ്രണയകഥയില്‍ നിരവധി പേര് ആശംസ നേര്‍ന്നു. എന്നാല്‍ ഈ പ്രണയത്തില്‍ അത്രതീവ്രതയില്ലെന്നും ജപ്പാന്‍കാരിയുടെ ആവശ്യമാണ് ഇത്തരമൊരു ബന്ധത്തിന് പിന്നിലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.