മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സ്വര്ണച്ചെയിനിന് പിന്നിലെ കഥ
Saturday, July 27, 2024 4:11 PM IST
ഫേസ്ബുക്ക് സ്ഥാപകനും മെറ്റാ സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗ് ലോകപ്രശസ്തനാണല്ലൊ. തന്റെ വിജയംകൊണ്ട് അദ്ദേഹം പല യുവ സംഭരകര്‍ക്കും മാതൃകയാണ്. സമൂഹ മാധ്യമങ്ങളിലും അദ്ദേഹം സജീവമാണ്.
അടുത്തടെ ഒരു അഭിമുഖത്തില്‍ അവതാരിക അദ്ദേഹത്തോട് അദ്ദേഹത്തിന്റെ കഴുത്തിലുള്ള ചെയിനിനെ കുറിച്ച് ചോദിക്കുകയുണ്ടായി. ഈ സ്വര്‍ണച്ചെയിന്‍ അദ്ദേഹം മിക്കവാറും ഉപയോഗിക്കുന്നതായി നെറ്റിസണ്‍സ് ശ്രദ്ധിച്ചിരുന്നു. അതിനാല്‍ ഇതിന് പിന്നിലെ കഥയറിയാന്‍ ആളുകള്‍ക്കും താത്പര്യമുണ്ടായിരുന്നു.
അതില്‍ എല്ലാ രാത്രിയും തന്റെ പെണ്മക്കള്ക്കായി താന്‍ പാടുന്ന പ്രാര്‍ഥന കൊത്തിവച്ചിരിക്കുന്നതായി അദ്ദേഹം പറഞ്ഞു. "മി ഷെബെയ്റാക്ക്' എന്ന ജൂത പ്രാര്‍ഥനയാണിത്. ഇത് അടിസ്ഥാനപരമായി ആരോഗ്യത്തിനും ധൈര്യത്തിനും വേണ്ടിയുള്ള പ്രാര്‍ഥനയാണ്.
"നമ്മുടെ ജീവിതം അനുഗ്രഹമാക്കാന്‍ നമുക്ക് ധൈര്യമുണ്ടാകട്ടെ' എന്ന വാക്കുകള്‍ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം പറയുന്നു. തന്റെ പെണ്മക്കള് ജനിച്ചത് മുതല്‍ എല്ലാ രാത്രികളിലും താന്‍ പ്രാര്‍ഥന പാടിയിട്ടുണ്ടെന്ന് സക്കര്‍ബര്‍ഗ് വിശദീകരിച്ചു.
ചെയിനിന്റെ ഡിസൈനര്‍ എലി ഹാലിലി ആണെന്നും അദ്ദേഹം സൂചിപ്പിച്ചു.എന്തായാലും ഏറെ വികാരഭരിതനായി അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത് നെറ്റിസണ്‍സിനും ബോധ്യപ്പെട്ടു. "നല്ല പിതാവ്' എന്നാണൊരാള്‍ കുറിച്ചത്.