കടുവാക്കുളത്തിന്റെ ‘സന്തോഷ് മോന്’ നാട്ടുകാരുടെ ആദരാഞ്ജലി
Friday, July 26, 2024 12:19 PM IST
കോട്ടയം നഗരത്തിന്റെ സമീപപ്രദേശമായ കടുവാക്കുളം കവലയുടെ അരുമയായിരുന്ന നായയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു നാട്ടുകാര്‍. വ്യാപാരികള്‍ക്കും ഓട്ടോറിക്ഷക്കാര്ക്കുമെല്ലാം അരുമയും സഹായിയുമായിരുന്നു നായ.
"സന്തോഷ് മോന്' എന്നാണ് അവര്‍ നായയ്ക്കു പേരിട്ടിരുന്നത്. ഇന്നലെ നായ ചത്തതോടെയാണ് സ്നേഹം പ്രകടിപ്പിക്കാന്‍ ജംഗ്ഷനിലെ ഓട്ടോ ഡ്രൈവര്‍മാര്‍ ബോര്‍ഡ് സ്ഥാപിച്ചത്. കാറിടിച്ചതിനെ തുടർന്നാണ് "സന്തോഷ് പോയത്.
കവലയില്‍ രാത്രി പത്രമെടുക്കാന്‍ വരുന്ന ഏജന്റുമാര്‍ക്കു കാവലായി "സന്തോഷ്മോന്' ഉണ്ടാകുമായിരുന്നു. കവലയിലെ തട്ടുകടക്കാരൻ പൊന്നിക്കും സുഹൃത്തിനും പ്രിയപ്പെട്ടവനായിരുന്നു സന്തോഷ് മോന്. അതുപോലെ മാലിന്യവും മറ്റും വലിച്ചെറിയാന്‍ വരുന്നവരുടെ പേടിസ്വപ്നംകൂടിയായിരുന്നു ഈ നായ.
"സന്തോഷ് മോന്' എന്ന പേരിനു പിന്നിലും ഒരു കഥയുണ്ടത്രെ. ഈ നായയ്ക്ക് എന്നും ഭക്ഷണം നൽകിയിരുന്ന ഒരാളായിരുന്നു സന്തോഷ് എന്നയാൾ. കാലക്രമേണ നായ "സന്തോഷ് മോന്' എന്ന പേരിൽ നാട്ടുകാരുടെ പ്രിയങ്കരനായി മാറുകയായിരുന്നു...