വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള 30തില​ധി​കം രാ​മാ​യ​ണ​ങ്ങ​ളു​മാ​യി ക്ഷേ​ത്ര​ന​ഗ​രി​യി​ൽ ഒ​രു പു​സ്ത​ക​ശാ​ല
Friday, July 26, 2024 10:23 AM IST
ക​ർ​ക്കി​ട​ക മാ​സം മ​ന​സും ശ​രീ​ര​വും സ്ഫു​ടം ചെ​യ്ത് ആ​ത്മ​ശാ​ന്തി​ക്കാ​യി ഭ​വ​ന​ങ്ങ​ളി​ൽ രാ​മാ​യ​ണ പാ​രാ​യ​ണം ന​ട​ത്തു​ന്ന​വ​ർ​ക്കു ന​ൽ​കാ​ൻ മ​ല​യാ​ളം, ഹി​ന്ദി, സം​സ്കൃ​തം, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലു​ള്ള രാ​മാ​യ​ണ​ത്തി​ന്‍റെ വി​പു​ല​മാ​യ ശേ​ഖ​ര​വു​മാ​യി വൈ​ക്കം ക്ഷേ​ത്ര​ന​ഗ​രി​യി​ൽ ഒ​രു പു​സ്ത​ക​ശാ​ല.

വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റെ​ന​ട​യി​ലെ മ​ല​യാ​ള രാ​ജ്യ​മെ​ന്ന പു​സ്ത​ക​ശാ​ല​യി​ൽ വി​വി​ധ ഭാ​ഷ​ക​ളി​ലു​ള്ള 30തില​ധി​കം രാ​മാ​യ​ണ​ങ്ങ​ളാ​ണു​ള്ള​ത്. ഓ​രോ ദി​വ​സ​ത്തെ​യും പാ​രാ​യ​ണ​ക്ര​മ​മു​ള്ള രാ​മാ​യ​ണ​ത്തി​ന് ഇ​പ്പോ​ൾ ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്.

കാ​ഴ്ചപ​രി​മി​തി​യു​ള്ള​വ​ർ​ക്ക് ആ​യാ​സം കൂ​ടാ​തെ വാ​യി​ക്കാ​ൻ വ​ലി​യ അ​ക്ഷ​ര​ത്തി​ലു​ള്ള രാ​മാ​യ​ണ​വും ഇ​വി​ടെ ല​ഭ്യ​മാ​ണ്. ഇ​പ്പോ​ൾ പു​സ്ത​ക​ശാ​ല ന​ട​ത്തു​ന്ന എ​ൻ. മ​നോ​ജ് കു​മാ​റി​ന്‍റെ മു​ത്ത​ച്ഛ​ൻ ഗോ​പാ​ല ക​മ്മ​ത്താ​ണ് 75 വ​ർ​ഷം മു​മ്പ് പു​സ്ത​ക​ശാ​ല തു​ട​ങ്ങി​യ​ത്. അ​ന്നു മു​ത​ൽ ഇ​വി​ടെ രാ​മാ​യ​ണം വി​ല്പ​ന​യ്ക്കു​ണ്ട്.


മു​ത്ത​ച്ഛ​ന്‍റെ മ​ര​ണ​ശേ​ഷം ക​ട​യേ​റ്റെ​ടു​ത്ത മ​നോ​ജി​ന്‍റെ പി​താ​വ് ന​ര​സിം​ഹ ക​മ്മ​ത്തും രാ​മാ​യ​ണ​ത്തെ ചേ​ർ​ത്തു​പി​ടി​ച്ചു. പു​സ്ത​കം വി​റ്റു ല​ഭി​ക്കു​ന്ന ലാ​ഭ​ത്തെ​ക്കാ​ളു​പ​രി ഒ​രു സം​സ്കൃ​തി നി​ല​നി​ർ​ത്താ​നു​ള്ള ത​ന്‍റെ ശ്ര​മ​മാ​ണ് വി​വി​ധ ഭാ​ഷ​ക​ളി​ലെ രാ​മാ​യ​ണ ശേ​ഖ​ര​ണ​ത്തി​നു പി​ന്നി​ലെ​ന്ന് എ​ൻ. മ​നോ​ജ് കു​മാ​ർ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.